newsroom@amcainnews.com

അക്കാദമിക് ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾ കാനഡയിൽനിന്നു യുഎസിലേക്ക് യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യൂണിവേഴ്സിറ്റി ഡി മൺട്രിയോൾ

മൺട്രിയോൾ: അക്കാദമിക് ആവശ്യങ്ങൾക്കായി യുഎസിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി യൂണിവേഴ്സിറ്റി ഡി മൺട്രിയോൾ. വിദ്യാർത്ഥികളും ജീവനക്കാരും യാത്രാവിവരങ്ങൾ സ്ഥാപനത്തെ അറിയിക്കണമെന്നും അപകടസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും റെക്ടർ ഡാനിയൽ ജുട്രാസ് നിർദ്ദേശിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ തടങ്കലിലാക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്ത യുഎസ് നടപടിയെ തുടർന്നാണ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇതുവരെ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡാനിയൽ ജുട്രാസ് അറിയിച്ചു.

വിദ്യാർത്ഥികൾ കാനഡയിൽ നിന്നും യുഎസിലേക്ക് യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. കൂടാതെ യുഎസിൽ പ്രവേശിക്കുമ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ യുഎസ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നത് ശ്രദ്ധിക്കണമെന്നും യൂണിവേഴ്സിറ്റി ഡി മൺട്രിയോൾ പുറപ്പെടുവിച്ച മെമ്മോയിൽ പറയുന്നു. തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ സെൻസിറ്റീവ് അക്കാദമിക് വിവരങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും റെക്ടർ ഡാനിയൽ ജുട്രാസ് മുന്നറിയിപ്പ് നൽകി.

You might also like
US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Top Picks for You
Top Picks for You