newsroom@amcainnews.com

ഹമാസിനെ നശിപ്പിക്കും, ബന്ദികളെ മോചിപ്പിക്കാൻ സമ്മർദം അനിവാര്യം; ഗാസയിൽ നടന്ന വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു

ജറുസലം: ഗാസയിൽ നടന്ന വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതു വരെ ഇസ്രയേൽ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വെടിനിർത്തൽ ചർച്ചകളും ഇതിനിടയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുന്നതിനു സൈനിക സമ്മർദം അനിവാര്യമാണെന്ന് മുൻകാലസംഭവങ്ങൾ തെളിയിച്ചതാണെന്നും നെതന്യാഹു പറഞ്ഞു. 42 ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി ഗാസയിൽ ഇസ്രയേൽ നടത്തിയ […]

‘ട്രംപ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു, ഇലോൺ മസ്കിനും നാസയ്ക്കും സ്പേസ് എക്സിനും നന്ദി’; നന്ദി അറിയിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൻ: സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സംഘം ഭൂമിയിലേക്ക് തിരികെയെത്തിയതിൽ ഇലോൺ മസ്കിനും സ്പേസ് എക്സിനും നാസയ്ക്കും നന്ദി അറിയിച്ച് വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഉറപ്പ് പാലിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ‘‘ട്രംപ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. 9 മാസം മുൻപാണ് സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങിയ സംഘം സാങ്കേതിക തകരാർ കാരണം ബഹിരാകാശത്ത് കുടുങ്ങിയത്. 9 മാസത്തെ കാത്തിരിപ്പിനു ശേഷം സുനിത ഉൾപ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ […]

ജോലിക്കു പകരം ഭൂമി അഴിമതിക്കേസ്: ലാലു പ്രസാദ് യാദവിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്ത് ഇ.ഡി; ഓഫീസ് വളഞ്ഞ് ലാലുവിനായി മുദ്രാവാക്യങ്ങൾ മുഴക്കി ആർജെഡി പ്രവർത്തകർ

പട്ന: ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാലു മണിക്കൂറോളം ചോദ്യം ചെയ്തു. പട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണു ലാലു ചോദ്യം ചെയ്യലിനു ഹാജരായത്. ആർജെഡി പ്രവർത്തകർ ഇ.ഡി ഓഫിസ് വളഞ്ഞു ലാലുവിനായി മുദ്രാവാക്യങ്ങൾ മുഴക്കി. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇ.ഡി ഇതേ കേസിൽ ചോദ്യം ചെയ്തിരുന്നു. […]

ഏറ്റവും കൂടുതൽ കോടീശ്വരന്മാരായ എംഎൽഎമാരുള്ളത് കർണാടകയിൽ, കോടീശ്വരനായ ഒരു എംഎൽഎ പോലുമില്ലാതെ ത്രിപുര; കേരളത്തിലെ സമ്പന്നൻ ‘മുൻ എംഎൽഎ’; അറിയാം രാജ്യത്തെ കോടീശ്വരന്മാരായ എംഎൽഎമാരെ

ന്യൂഡൽഹി: രാജ്യത്ത് എറ്റവും കൂടുതൽ കോടീശ്വരന്മാരായ എംഎൽഎമാരുള്ളത് കർണാടകയിലാണെന്ന് റിപ്പോർട്ട്. നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 28 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 4092 എംഎൽഎമാർ സമർപ്പിച്ച് സത്യവാങ്മൂലമാണ് എഡിആർ പഠനവിധേയമാക്കിയത്. 24 പേരുടെ സത്യവാങ്മൂലം വായിക്കാൻ കഴിയാത്തതിനാൽ ഒഴിവാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. 31 കോടീശ്വരന്മാരായ എംഎൽഎമാരുള്ള കർണാടകയിലെ മുഴുവൻ എംഎൽഎ (223) മാരുടെ ആസ്തി 14,179 കോടിയാണ്. 27 കോടീശ്വരന്മാരായ എംഎൽഎമാരുമായി […]

പിണറായി വിജയനുമായി ഡൽഹിയിൽ നടത്തിയ ആ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണം; നിർമല സീതാരാമന് വീണയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്ത സംഭവം വിടാതെ കോൺഗ്രസ്. ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്. നായർ, നിർമല സീതാരാമന് കത്തയച്ചു. കത്തിന്റെ പകർപ്പ് ഉൾപ്പെടെ വീണ ട്വീറ്റ് ചെയ്തു. നിയമസഭയിൽ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ച സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാത്ത സാഹചര്യത്തിലാണ് കത്തയയ്ക്കുന്നതെന്ന് വീണ ചൂണ്ടിക്കാട്ടി നിർമല […]

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇതിനായുള്ള നിയമ, സാങ്കേതിക കടമ്പകൾ ചർച്ച ചെയ്തു. ആവശ്യമായ തുടർ നടപടിയുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഭരണഘടനയ്ക്ക് അനുസൃതമായും സുപ്രീംകോടതി വിധി പാലിച്ചുമാകും നടപടികൾ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആധാർ നല്കുന്ന യുഐഡിഎഐയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തിലെ സാങ്കേതിക വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്തും. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കകരുതെന്നാണ് സുപ്രീംകോടതി […]

വിദേശ പരമ്പരകളിൽ കുടുംബത്തെ കൂട്ടുന്നതിന് ടീം അംഗങ്ങൾക്ക് ഏർപ്പെടുത്തിയ കർശന മാർഗനിർദേശങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ; നടപടി വിരാട് കോലി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ

മുംബൈ: ഇന്ത്യൻ ടീമിൻറെ ഓസ്ട്രേലിയൻ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഏർപ്പെടുത്തിയ കർശന മാർഗനിർദേശങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ. വിദേശ പരമ്പരകളിൽ കുടുംബത്തെ കൂട്ടുന്നതിന് ബിസിസിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഇന്ത്യൻ താരം വിരാട് കോലി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ബിസിസിഐനിലപാട് മയപ്പെടുത്തുന്നത് എന്നാണ് റിപ്പോർട്ട്. വിദേശ പരമ്പരകളിൽ ഇപ്പോൾ നിർദേശിച്ചതിലും കൂടുതൽ സമയം കുടുംബത്തെ കൂടെ നിർത്തണമെങ്കിൽ പ്രത്യേക അനുമതി വാങ്ങിയാൽ മതിയെന്ന നിർദേശമാണ് ബിസിസിഐ ഇപ്പോൾ മുന്നോട്ടുവെക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് […]

കനത്ത മഴയിലും സമരം വീര്യം ചോരാതെ ആശമാർ; ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ പിൻവലിച്ചിറക്കിയ ഉത്തരവിൽ അപാകതകളെന്ന് സമരക്കാർ

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ പിൻവലിച്ചിറക്കിയ ഉത്തരവിൽ അപാകതകൾ ഉണ്ടെന്ന് സമരക്കാർ. ഉത്തരവിലെ അപാകതകൾ പരിഹരിച്ച് ഉടൻ പുതിയ ഉത്തരവിറക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഫിക്സഡ് ഇൻസെൻ്റീവിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഇൻസെന്റീവ് കുറഞ്ഞാൽ ഓണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഫിക്സഡ് ഓണറേറിയവും ഫിക്സഡ് ഇൻസെൻ്റീവും ആണ് ആശ വർക്കർമാരുടെ ആവശ്യമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, തിരുവനന്തപുരം നഗരത്തിൽ കനത്ത […]

പ്രധാനാധ്യാപകനെതിരെയുള്ള പരാതികൾ പിൻവലിക്കാൻ 15 ലക്ഷം; നൽകിയില്ലെങ്കിൽ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുമെന്ന് ഭീഷണി; പണം തട്ടാൻ ശ്രമിച്ച പിടിഎ പ്രസിഡൻറ് അടക്കം പിടിയിൽ

തിരുവനന്തപുരം: പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ. എറണാകുളം പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂൾ മുൻ പിടിഎ പ്രസിഡൻറ് ബിജു തങ്കപ്പൻ, ഇപ്പോഴത്തെ പിടി എ പ്രസിഡൻറ് പ്രസാദ്, ആറ്റിങ്ങൽ സ്വദേശി രാകേഷ്, പിറവം സ്വദേശികളായ അലേഷ് എന്നിവരാണ് പിടിയിലായത്. ഈ സ്കൂളിലെ പ്രധാന അധ്യാപകനിൽ നിന്ന് പണം തട്ടാനാണ് ഇവർ ശ്രമിച്ചത്. ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുള്ള പരാതികൾ പിൻവലിക്കാൻ 15 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ […]

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

കണ്ണൂ‌‍‍‌‌‌‍‌‍‌ർ: ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. കണ്ണൂർ വാടിക്കൽ സ്വദേശി ഫാസിൽ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. മാട്ടൂൽ, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ ‘ധീര’ എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നൂറിലധികം അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാണ് യുവാവ് എന്നും , ഇയാൾ പിടിക്കപ്പെട്ടത്തോടെ കൂടുതൽ രഹസ്യ സ്വഭാവമുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്നും കൂട്ടായ്മ അറിയിച്ചു.