newsroom@amcainnews.com

സസ്കാച്വാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്റ്റട്രേഷൻ ഫീസ് ഇരട്ടിയാക്കി; ഫീസ് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുക റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കും

റെജൈന: സസ്കാച്വാൻ പ്രവിശ്യയിൽ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് ഇരട്ടിയാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഓരോ വാഹനത്തിനും 150 ഡോളറിൽ നിന്ന് 300 ഡോളറായി ആയിരിക്കും ഫീസ് വർധിപ്പിക്കുക. ഫീസ് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുക പ്രവിശ്യയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കും. പെട്രോൾ-ഡീസൽ വാഹന ഉടമകൾ നൽകുന്ന പ്രവിശ്യ ഇന്ധന നികുതി വൈദ്യുത വാഹന ഉടമകളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫീസ് വർധനയിലൂടെ സാധിക്കുമെന്ന് സർക്കാർ പറയുന്നു. കൂടാതെ പാർക്ക് അഡ്മിനിസ്ട്രേറ്റീവ് ഫീസ്, ബിൽഡിങ് പെർമിറ്റ് ഫീസ് എന്നിവയും പ്രവിശ്യ […]

കാനഡയുടെ പുതിയ ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റിന് കീഴിൽ 2,750 ഹോം കെയർ തൊഴിലാളികൾക്ക് സ്ഥിര താമസ പദവി; 31 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും

ഓട്ടവ: കാനഡയുടെ പുതിയ ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റിന് (HCWP) കീഴിൽ 2,750 ഹോം കെയർ തൊഴിലാളികൾക്ക് സ്ഥിര താമസ പദവി നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മാർച്ച് 31 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾ, വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾ എന്നിങ്ങനെ രണ്ടു സ്ട്രീമുകൾ ഉൾക്കൊള്ളുന്നതാണ് ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്. ആകെയുള്ള 2,750 […]

പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ട്രംപിൻറെ നയങ്ങൾക്കെതിരെ വിമർശനവുമായി മാർക്ക് കാർണി; കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന നിർദേശം അസംബന്ധം

ഓട്ടവ: പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെയുള്ള പ്രസംഗത്തിൽ ട്രംപിൻറെ നയങ്ങൾക്കെതിരെ വിമർശനവുമായി മാർക്ക് കാർണി.കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന നിർദേശം അസംബന്ധമെന്ന് കാർണി പറഞ്ഞു. ട്രംപിനെ ബഹുമാനിക്കുന്നുവെന്നും എന്നാൽ തത്ക്കാലം കൂടിക്കാഴ്ച നടത്താനില്ലെന്നും കാർണി തുറന്നടിച്ചു. ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത നിലപാട് തന്നെയാകും കാനഡ സ്വീകരിക്കുകയെന്ന് കാർണി തൻറെ പ്രസംഗത്തിൽ വ്യക്തമാക്കി. അമേരിക്ക കാനഡയോട് കുറച്ച് ബഹുമാനം കാണിക്കുന്നതുവരെ 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ചുമത്തിയ അധിക തീരുവ അത് പോലെ തുടരുമെന്ന് മാർക്ക് കാർണി […]

തനിക്കെതിരായ ഇടത് സൈബർ ആക്രമണം ‘രാഷ്ട്രീയ തന്തയില്ലായ്മ’യെന്ന് ജി. സുധാകരൻ

കോട്ടയം: തനിക്കെതിരായ ഇടത് സൈബർ ആക്രമണം ‘രാഷ്ട്രീയ തന്തയില്ലായ്മ’യെന്ന് ജി.സുധാകരൻ. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചു പേരാണ് ഇതിനു പിന്നിൽ. ഇടതുപോരാളികൾ എന്നൊരു ഗ്രൂപ്പില്ലെന്നും ഇത്തരക്കാർ പാർട്ടി വിരുദ്ധരാണെന്നും സുധാകരൻ പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് സുധാകരനെതിരെ സൈബർ ആക്രമണമുണ്ടായത്. ‘‘ഞാൻ പിണറായി വിരുദ്ധനല്ല. അങ്ങനെ വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ. ഇനി മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും ഇല്ല. അതിന്റെ കാലം കഴിഞ്ഞു. മരിക്കും വരെ കമ്യൂണിസ്റ്റ് ആയിരിക്കും’’ ജി.സുധാകരൻ പറഞ്ഞു.

യുഎസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും തിരിച്ചടി; സുരക്ഷ മുൻനിർത്തി പാക്കിസ്ഥാനുൾപ്പെടെ 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം

വാഷിങ്ടൻ: സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർ‍ട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏർപ്പെടുത്തുക. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കു യാത്രാവിലക്കുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്താൻ പോകുന്ന യാത്രാവിലക്ക് യുഎസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെയും ദോഷകരമായി ബാധിക്കും. യുഎസിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട 10 രാജ്യങ്ങളിലെ പൗരന്മാരെയാണ് യാത്രവിലക്ക് ഗുരുതരമായി ബാധിക്കുക. അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, […]

ഏത് ജഡ്ജിയുടെ മകനാണേലും കേരള പോലീസ് ഉറപ്പിച്ചാൽ പൊക്കിയിരിക്കും! രാസലഹരി കേസിൽ ജഡ്ജിയുടെ മകനും യുവതിയും അറസ്റ്റിൽ; വിദ്യാർഥികൾ പിടിയിലായത് പഞ്ചാബിൽനിന്ന്

കോഴിക്കോട്: രാസലഹരി വിൽപ്പന നടത്തുന്ന ടാൻസാനിയ പൗരൻമാരായ രണ്ടു പേരെ പഞ്ചാബിലെത്തി പിടികൂടി കുന്നമംഗലം പൊലീസ്. പഞ്ചാബിലെ ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായ ഡേവിഡ് എന്റമി (22), അത്‌ക ഹറുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. ഇവരെ വൈകിട്ടോടെ വിമാന മാർഗം കോഴിക്കോടെത്തിച്ചു. ടാൻസാനിയയിലെ ജഡ്ജിയുടെ മകനാണ് ഡേവിഡ് എന്ന് പൊലീസ് പറഞ്ഞു. ഇയാൾ രാസലഹരി വസ്തുക്കളുടെ വിൽപ്പനക്കാരിൽ പ്രധാനിയാണെന്നാണ് കരുതുന്നത്. ഒരു കോടി രൂപയുടെ ഇടപാടുകളാണ് അടുത്തിടെ ഡേവിഡിന്റെ അക്കൗണ്ടിലൂടെ നടന്നതെന്ന് പൊലീസ് പറഞ്ഞു. അത്കയുടെ […]

എല്ലാ കാലത്തും യുഎസിൽ താമസിക്കാമെന്നുള്ളതിനുള്ള പച്ചക്കൊടിയല്ല ഗ്രീൻ കാർഡ്! അഭിപ്രായ സ്വാതന്ത്ര്യത്തെക്കാൾ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്

വാഷിങടൻ: ഗ്രീൻ കാർഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവർക്ക്‌ എല്ലാ കാലത്തും യുഎസിൽ താമസിക്കാമെന്നു കരുതേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി (പെർമനെന്റ് റെസിഡന്റ് കാർഡ്) രേഖയാണ് ഗ്രീൻ കാർഡ്. പെർമനെന്റ് റെസിഡൻസി (പിആർ) എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീൻ കാർഡ് ഉറപ്പുനൽകുന്നില്ലെന്നും ജെ.ഡി. വാൻസ് വ്യക്തമാക്കി. ‘‘ഈ രാജ്യത്ത് ഒരാൾ വേണ്ടെന്ന് നമ്മുടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാൽ പിന്നെ അയാൾക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല. രാജ്യത്ത് ആരെയൊക്കെ ചേർക്കണമെന്നു തീരുമാനിക്കുന്നത് […]

കളമശേരി ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: ആഴ്ചകളോളം നിരീക്ഷണം, പഴുതടച്ച നീക്കം; ചെറിയ അളവിൽ ലഹരി വസ്തുക്കൾ ഉണ്ടായേക്കാമെന്നു കരുതിയെത്തിയ പോലീസ് ആ കാഴ്ച്ചകണ്ട് ഞെട്ടി!

കൊച്ചി: കളമശേരിയിലെ കോളജ് ഹോസ്റ്റലിൽനിന്നു 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയത് പൊലീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. റെയ്ഡിനു ശേഷം പുറത്തിറങ്ങിയ നാർക്കോട്ടിക് സെൽ എസിപി അബ്ദുൾ സലാം ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. ചെറിയ അളവിൽ ലഹരി വസ്തുക്കൾ ഉണ്ടായേക്കാമെന്നു കരുതിയെങ്കിലും ഇത്രയും ഉണ്ടാകുമെന്നു തീരെ പ്രതീക്ഷിച്ചില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കുറച്ചു നാളുകളായി കളമശേരിയും പരിസര പ്രദേശങ്ങളും ലഹരി വിൽ‍പ്പനയുടെ കേന്ദ്രമാകുന്നു എന്ന പരാതിയും പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം മാത്രം കളമശേരി പൊലീസ് സ്റ്റേഷനിൽ ലഹരിയുമായി […]

ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ അധ്യാപകർ ക്രിമിനൽ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല, ഇത് അവസാനിക്കണം; രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കുട്ടികളിൽ അച്ചടക്കം ശീലിപ്പിക്കുന്നതിനും വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനുമായി അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്കു പോലും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. സ്കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ അധ്യാപകന് നോട്ടിസ് നൽകി പ്രാഥമികാന്വേഷണം നടത്തി കേസിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആറാം ക്ലാസ് വിദ്യാർഥിയായ തന്റെ മകനെ അധ്യാപകൻ […]

കാനഡയുടെ ‘മൻമോഹൻ സിങ്’! മാർക്ക് കാർണി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ട്രംപിനെ നേരിടാൻ ഏറ്റവും യോഗ്യനായ സാമ്പത്തിക വിദഗ്ധനായ രാഷ്ട്രീയക്കാരൻ

ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. അമേരിക്ക ആരംഭിച്ച വ്യാപാരയുദ്ധത്തിന്റെയും കാനഡ അഭിമുഖീകരിക്കുന്ന കുടിയേറ്റപ്രതിസന്ധിയുടെയും ഇടയിലാണ് മാർക്ക് കാർണി പ്രധാനമന്ത്രി കസേരയിലേക്ക് എത്തുന്നത്. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായി പ്രവർത്തിച്ചയാളാണ് 59-കാരനായ മാർക്ക് കാർണി. ഇഴഞ്ഞുനീങ്ങിയ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ആഗോള മത്സര രംഗത്തേക്ക് തുറന്നുവിടുകയും സമ്പൂർണ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത ഇന്ത്യയിലെ എക്കാലത്തെയും പ്രമുഖ സാമ്പത്തിക വിദഗ്ധനായിരുന്ന ഡോ. മൻമോഹൻ സിങ്ങിനോട് ഉപമിക്കാൻ സാധിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് […]