ടൊറൻ്റോയിൽ വിമാനം തകർന്നു വീണു: 15 പേർക്ക് പരുക്ക്

ടൊറൻ്റോ : പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം തകർന്നു വീണ് 15 പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മറ്റ് 12 രോഗികളെ നിസാര പരുക്കുകളോടെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. മിനിയാപൊളിസിൽ നിന്ന് ടൊറൻ്റോയിലേക്ക് വരികയായിരുന്ന ബൊംബാർഡിയെ സിആർ 900 എന്ന വിമാനം ലാൻഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. 76 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഡെൽറ്റ എയർലൈൻസ് […]
പ്രൊഫഷണലുകളുടെ സ്വപ്ന ഭൂമിയായ അമേരിക്കയിൽ അവിടുത്തെ പഠനം പൂർത്തിയാക്കിയ ശേഷം ജോലിക്കായി തുടരാൻ സാധിക്കുമോ?

ഇന്ത്യക്കാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും അമേരിക്ക ഇപ്പോഴും ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ലോകോത്തര സർവകലാശാലകളും ഉയർന്ന ശമ്പളം നൽകുന്ന കമ്പനികളും ഉള്ളതിനാലാണ് അക്കാദമിക്, തൊഴിൽ അവസരങ്ങൾ തേടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അമേരിക്ക പ്രിയപ്പെട്ടതാകുന്നത്. പഠനം പൂർത്തിയാക്കിയതിന് ശേഷം ജോലിക്കായി യുഎസിൽ തുടരാൻ കഴിയുമോ എന്നതാണ് ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർഥികൾക്കിടയിലെ ആശങ്ക. എഫ്- വൺ സ്റ്റുഡന്റ് വിസ എന്താണ്? സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം (SEVP) […]
പുലർച്ചെ 3 മുതൽ നിർത്താതെ കൂവൽ, സ്വൈര്യ ജീവിതത്തിന് തടസം! പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന് അയൽവാസിയുടെ പരാതി; ഒടുവിൽ കോഴിക്കൂട് മാറ്റാൻ ആർഡിഒയുടെ ഉത്തരവ്

പത്തനംത്തിട്ട: പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർഡിഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിൻറെ അയൽവാസിയായ പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിൻറെ വീടിനു മുകൾനിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തൽ സ്ഥാനത്തു നിന്ന് മാറ്റാൻ അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പുലർച്ചെ മൂന്ന് മുതൽ പൂവൻകോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർഡിഒയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഇരുകൂട്ടരുടേയും […]
വിദേശ ധനസഹായം നിർത്താനുള്ള ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിനു കാരണമായേക്കും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

ന്യൂയോർക്ക്: വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമാണു യുഎസ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് വഴിയാണ് യുഎന്നിനു മിക്ക ഫണ്ടുകളും ലഭിക്കുന്നത്. ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും 3 മാസത്തേക്കു മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. തീരുമാനം പല രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ആഗോളതലത്തിൽ വലിയ പ്രത്യാഘാതുണ്ടാക്കുമെന്നുമാണ് യുഎൻ […]
ബൈഡന്റെ വിലക്ക് ട്രംപ് നീക്കി സാധനങ്ങളെത്തിച്ചു! MK-84 ബോംബുകൾ വിതരണം ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്ക് പിൻവലിച്ചു; ഇസ്രായേലിലേക്ക് ബോംബുകൾ എത്തിച്ച് അമേരിക്ക

ന്യൂയോർക്ക്: ഇസ്രയേലിന് 2000 പൗണ്ട് ഭാരമുള്ള ബോംബുകൾ വിതരണം ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചിന് പിന്നാലെ ബോംബുകൾ എത്തിച്ച് അമേരിക്ക. ഇസ്രയേലിലെ അഷ്ഡോഡ് തുറമുഖത്താണ് കൂറ്റൻ MK-84 ബോംബുകൾ എത്തിയത്. കപ്പലുകളിൽ നിന്ന് വലിയ ട്രക്കുകളിൽ സൈനിക വ്യോമതാവളങ്ങളിലേക്ക് കൊണ്ടുപോയി. ഗാസയിലെ സാധാരണ ജനങ്ങളെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് ബൈഡൻ ഭരണകൂടമാണ് ഇസ്രയേലിന് 2,000 പൗണ്ട് ബോംബുകൾ വിതരണം ചെയ്യുന്നത് തടഞ്ഞത്. ബോംബുകൾ വ്യോമസേനയ്ക്കും ഇസ്രയേൽ പ്രതിരോധ സേനയ്ക്കും പ്രധാനമാണെന്നും ഇസ്രയേലും അമേരിക്കയും […]
നഗരത്തിൽ വാഹനകുറ്റകൃത്യങ്ങൾ വർധിക്കുന്നു; തടയിടാൻ ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷനുമായി ടൊറന്റോ പൊലീസ്

ടൊറന്റോ: നഗരത്തിൽ വാഹനകുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിനാൽ ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ(എഎൽപിആർ) സിസ്റ്റം അവതരിപ്പിച്ച് ടൊറന്റോ പൊലീസ്. പൊലീസ് കാറുകളെ കടന്നുപോകുന്ന വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ സ്വയമേവ സ്കാൻ ചെയ്യാവുന്നതാണ് പുതിയ സാങ്കേതികവിദ്യ. സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ടൊറന്റോ പൊലീസ് അവകാശപ്പെട്ടു.ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം ഇപ്പോൾ അറനൂറിലധികം പൊലീസ് വാഹനങ്ങളിലുണ്ട്. ലൈസൻസ് പ്ലേറ്റുകൾ സ്കാൻ ചെയ്യുന്നതിലൂടെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങലെ കണ്ടെത്താൻ സാധിക്കുമെന്നാണ് ഇതിന്റെ സവിശേഷത. നിരത്തിലെ ഇമവെട്ടാത്ത ഇലക്ട്രോണിക് കണ്ണ് എന്നാണ് […]
മാസങ്ങൾ നീണ്ടുനിന്ന ചർച്ച പരാജയപ്പെട്ടു; ബ്രിട്ടിഷ് കൊളംബിയയിലെ ലൈഫ് ലാബ്സിലെ ജീവനക്കാർ പണിമുടക്കിൽ

വൻകൂവർ: മാസങ്ങൾ നീണ്ടുനിന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ആരംഭിച്ച ബ്രിട്ടിഷ് കൊളംബിയ ലൈഫ് ലാബ്സിലെ ജീവനക്കാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. ഞായറാഴ്ച ബർണബിയിൽ ഒരു റാലിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ബിസി ജനറൽ എംപ്ലോയീസ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്. വേതനം, ജോലി സാഹചര്യങ്ങൾ, ജീവനക്കാരുടെ കുറവ് എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. പ്രവിശ്യയിലെ ഏകദേശം 1,200 ലൈഫ് ലാബ്സ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ബിസി ജനറൽ എംപ്ലോയീസ് യൂണിയൻ വ്യാഴാഴ്ച, 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. യൂണിയൻ പറയുന്നതനുസരിച്ച്, ഏകദേശം […]
ബേസിക് ഇൻകം പ്രോഗ്രാമിൽ ചേരുന്നവരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയതായി ന്യൂഫൻലൻഡ് ആൻഡ് ലാബ്രഡോർ സാമൂഹിക വികസന വകുപ്പ്

സെന്റ് ജോൺസ്: പ്രവിശ്യയുടെ ബേസിക് ഇൻകം പ്രോഗ്രാമിൽ ചേരുന്നവരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയതായി ന്യൂഫൻലൻഡ് ആൻഡ് ലാബ്രഡോർ സാമൂഹിക വികസന വകുപ്പ്. പ്രായമായവരെ പിന്തുണയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, ഇത് നിലനിൽക്കുന്ന സാമൂഹിക സഹായ പദ്ധതികളിലെ ആനുകൂല്യം ഇല്ലാതാകാൻ കാരണമാകുമോ എന്ന ആശങ്കയ്ക്ക് കാരണമായതായും വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു. പ്രവിശ്യാ സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന തന്ത്രത്തിന്റെ ഭാഗമായി 2023ൽ ആരംഭിച്ച പദ്ധതിയാണിത്. ഏകദേശം 350 പേർക്ക് യോഗ്യതയുണ്ടെങ്കിലും 110 പേർ മാത്രമേ പ്രോഗ്രാമിൽ ചേർന്നിട്ടുള്ളുവെന്ന് പ്രവിശ്യയുടെ […]
പൂപ്പൽ ബാധെയ തുടർന്ന് കാനഡയിൽ മൗണ്ടൻ എക്യുപ്മെന്റ് കമ്പനി പുറത്തിറക്കിയ കുട്ടികളുടെ സ്നോസ്യൂട്ടുകൾ തിരിച്ചുവിളിച്ചു

ഓട്ടവ: പൂപ്പൽ ബാധയെത്തുടർന്ന് കുട്ടികളുടെ സ്നോസ്യൂട്ടുകൾ തിരിച്ചുവിളിച്ച് കനേഡിയൻ ഔട്ട്ഡോർ ഗിയർ കമ്പനി. 2024 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ കാനഡയിൽ വിറ്റഴിച്ച 3,200 ഓളം ടോസ്റ്റർ, ടോസ്റ്റർ ബണ്ടിംഗ് സ്യൂട്ടുകളാണ് തിരിച്ചുവിളിച്ചതെന്ന് മൗണ്ടൻ എക്യുപ്മെന്റ് കമ്പനി (എംഇസി) അറിയിച്ചു. ഇൻസുലേറ്റ് ചെയ്തതും ഡ്യുവൽ ഫ്രണ്ട് സിപ്പറുകളുള്ളതുമായ വാട്ടർപ്രൂഫ് വൺ-പീസ് സ്യൂട്ടുകളിൽ ചിലതിലാണ് പൂപ്പൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതെന്ന് ഹെൽത്ത് കാനഡ പറയുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അലർജികൾക്കും പൂപ്പൽ ബാധ കാരണമാകുമെന്ന് ഏജൻസി കൂട്ടിച്ചേർത്തു. ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട […]
നോർത്ത് എന്റിലുണ്ടായ വെടിവെപ്പിൽ അന്വേഷണം ഊർജിതമാക്കി വിനിപെഗ് പൊലീസ്

വിനിപെഗ്: ശനിയാഴ്ച പുലർച്ചെ നോർത്ത് എന്റിലുണ്ടായ വെടിവെപ്പിൽ അന്വേഷണം ഊർജിതമാക്കി വിനിപെഗ് പൊലീസ് സർവീസ്. വെടിവെപ്പിനെത്തുടർന്ന് ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. സ്വാൻ ലേക്ക് ഫസ്റ്റ് നേഷനിൽ നിന്നുള്ള മുപ്പത്തിമൂന്ന് വയസ്സുള്ള ഷെൽഡൺ ഡെറാച്ച് കാച്ച്വേയും സസ്കാച്വാനിലെ മസ്കോവെക്വാൻ ഫസ്റ്റ് നേഷനിൽ നിന്നുള്ള മുപ്പത്തിയഞ്ചു വയസ്സുള്ള ഷാനസ്റ്റീൻ ഐറിൻ മക്ലിയോഡുമാണ് കൊല്ലപ്പെട്ടത്. ഇരുവരും വിനിപെഗിൽ താമസിച്ചു വരികയായിരുന്നു. ഐക്കിൻസ് സ്ട്രീറ്റിന് സമീപമുള്ള ആൽഫ്രഡ് അവന്യൂവിലെ ഒരു വീട്ടിൽ യുവതിക്ക് വെടിയേറ്റതായി വിവരം ലഭിച്ചതായി പൊലീസ് പറയുന്നു.സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ […]