newsroom@amcainnews.com

ഫെഡറൽ ബാങ്ക് പോട്ട ശാഖയിലെ കവർച്ച: പ്രതിക്കായി വലവിരിച്ച് പൊലീസ്, ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടിൽ നോട്ടുകള്‍ മാത്രമാണ് പ്രതി എടുത്തത്

തൃശൂര്‍: ചാലക്കുടിയിലെ ഫെഡറൽ ബാങ്കിന്‍റെ പോട്ട ശാഖയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തിൽ പ്രതിയ്ക്കായി തൃശൂര്‍ ജില്ല മൊത്തം വലവിരിച്ച് പൊലീസ്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കവര്‍ച്ച നടത്തിയ പ്രതിയെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. എന്‍ട്രോക്ക് എന്ന സ്കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തി. ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടിൽ നോട്ടുകള്‍ മാത്രമാണ് പ്രതി എടുത്തത്. അതായത് 15 ലക്ഷം രൂപ മാത്രം എടുത്ത് പ്രതി സ്ഥലത്ത് നിന്ന് […]

ഫെഡറൽ ബാങ്ക് പോട്ട ശാഖയിലെ കവർച്ച: രണ്ടര മിനിറ്റിനകം തട്ടിയെടുത്തത് 15 ലക്ഷം, ആസൂത്രിതമായ കവർച്ചയെന്ന് പൊലീസ്

തൃശ്ശൂർ: ചാലക്കുടിയിൽ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും പുറത്ത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി, കൗണ്ടർ തകർത്ത് പണം കവർന്നത്. ഏകദേശം 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ബാങ്ക് ജീവനക്കാർ അറിയിച്ചു. 15 ലക്ഷം കൊള്ളയടിക്കാൻ മോഷ്ടാവ് ബാങ്കിൽ എടുത്ത സമയം രണ്ടര മിനിറ്റാണ്. ബാങ്കിനെക്കുറിച്ച് പൂർണമായും പരിചയമുള്ള ആളായിരുന്നു മോഷണത്തിന് പിന്നിൽ എന്ന […]

ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർന്നത് 15 ലക്ഷം രൂപ

തൃശ്ശൂർ: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം […]

പാലായിൽ സ്വന്തം ചെയ‍ർമാനെ വോട്ട് ചെയ്ത് പുറത്താക്കി എൽഡിഎഫ്; പ്രമേയ അവതാരകനടക്കം യുഡിഎഫ് അംഗങ്ങളെല്ലാം വിട്ടുനിന്നു

കോട്ടയം: പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രമേയ അവതാരകനടക്കം യുഡിഎഫ് അംഗങ്ങളെല്ലാം വിട്ടുനിന്നപ്പോൾ എൽഡിഎഫ് അംഗങ്ങളിൽ ചെയർമാനൊഴികെ മറ്റെല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. മുന്നണി ധാരണ പ്രകാരം രാജിവെക്കാതെ വന്നതോടെയാണ് കേരളാ കോൺഗ്രസ് അംഗമായ ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാരടക്കം കൈവിട്ടത്. ഷാജു തുരുത്തനോട് രാജിവെക്കണമെന്ന് ജോസ് കെ മാണി അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. പാർട്ടിയുടെ നിർദ്ദേശം ഇയാൾ അംഗീകരിക്കാത്തതോടെയാണ് അവിശ്വാസത്തെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം) […]

കൈയിലിരിപ്പ് ശരിയല്ലെങ്കിൽ വീട്ടിലിരിക്കാം! പീഡന കേസുകളിൽ പ്രതികളായ സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കി പിരിച്ചുവിടാനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: ലൈംഗിക പീഡന കേസുകളിൽ പ്രതികളായ സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കി അവരെ സ്കൂളിൽ നിന്നും പിരിച്ചുവിടാനൊരുങ്ങി തമിഴ്നാട് സർക്കാർ. പീഡനക്കേസുകളിൽ ഉൾപ്പെട്ട അധ്യാപകരുടെ യോഗ്യത റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. പത്തു വർഷത്തിനിടെ ലൈംഗിക പീഡനക്കേസുകളിൽ ഉൾപ്പെട്ട സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുക‍യാണ്. നിലവിൽ ഇത് സംബന്ധിച്ച് 255 പേരുടെ പ്രഥമിക പട്ടിക ത‍യാറാക്കിയിട്ടുണ്ട്. അധ്യാപകർക്കെതിരായ കുറ്റങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ ശേഖരിച്ചു. […]

ബിജെപി എംഎൽഎമാർക്കിടയിൽ സമവായമില്ല; പ്രതിസന്ധിയിലായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു

ഡൽഹി: മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ പ്രതിസന്ധിയിലായ മണിപ്പൂരിൽ രാഷ്രപതി ഭരണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി രാഷ്ട്രപതി ദ്രൗപതി മുർമു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ സമവായം ഉണ്ടാകാത്തതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിർണായക വിജ്ഞാപനമിറക്കിയത്. എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. ​ഗവർണർ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചു. പാർലമെൻറ് ബജറ്റ് സമ്മേളനത്തിൻറെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി […]

തുളസി ഗബ്ബാർഡ് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ; രഹസ്യാന്വേഷണ വിഭാഗത്തെ നയിക്കുന്ന ആദ്യത്തെ ഹിന്ദുമത വിശ്വാസി

യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡിനെ സെനറ്റ് അം​ഗീകരിച്ചു. 52-48 വോട്ടുകൾക്കാണ് സെനറ്റ് അംഗീകാരം നൽകിയത്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ നയിക്കുന്ന ആദ്യത്തെ ഹൈന്ദവ ഡയറക്ടറാണ് തുളസി ഗബ്ബാർഡ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് തുളസി ഗബ്ബാർഡിനെ നാമനിർദേശം ചെയ്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണ് തുളസിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.രണ്ട് പതിറ്റാണ്ടിലേറെയായി തുളസി അമേരിക്കയ്ക്ക് വേണ്ടി പോരാടിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവാണ് തുളസിയെന്നും ട്രംപ് എക്‌സ് പോസ്റ്റിൽ കുറിച്ചിരുന്നു. 2013 മുതൽ 2021 […]

സ്വയം വിരമിക്കൽ പദ്ധതിയുമായി ട്രംപ് ഭരണക്കൂടത്തിന് മുന്നോട്ട് പോകാം; ഫെഡറൽ ജീവനക്കാർക്ക് പിരിഞ്ഞുപോകാൻ കൊണ്ടുവന്ന ഓഫർ താത്കാലികമായി മരവിപ്പിച്ച തീരുമാനം പിൻവലിച്ച് കോടതി

വാഷിങ്ടൺ: ഫെഡറൽ ജീവനക്കാർക്ക് പിരിഞ്ഞുപോകാൻ ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ച ഓഫർ താത്കാലികമായി മരവിപ്പിച്ച തീരുമാനം പിൻവലിച്ച് കോടതി. ജീവനക്കാർക്ക് സ്വയം വിരമിക്കാനുളള പദ്ധതിയുമായി ട്രംപ് ഭരണക്കൂടത്തിന് മുന്നോട്ട് പോകാമെന്ന് കോടതി അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ജഡ്ജിയുടെ നടപടിയെ പ്രശംസിച്ചു. ഈ വിധി പ്രസിഡന്റിന് ലഭിക്കാനിരിക്കുന്ന നിരവധി നിയമപരമായ വിജയങ്ങളിൽ ഒന്നാണെന്നും ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗണനകളെയും പിന്തുണച്ച 77 ദശലക്ഷം അമേരിക്കക്കാരുടെ ഇഷ്ടത്തിന് മുകളിൽ ഒരു നിയമനടപടിയും ആത്യന്തികമായി വിജയിക്കില്ലെന്നാണ് ഈ […]

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നത് ഉയർന്ന നിരക്കെങ്കിൽ തിരിച്ചും സമാനമായ രീതിയിലായിരിക്കും നിരക്ക് ഈടാക്കുകയെന്ന്യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മറ്റ് രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന നിരക്കിനെതിരെ പുതിയ താരിഫുകൾ ചുമത്തുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങളിലൊന്നായിരുന്നു പരസ്പരമുള്ള താരിഫുകൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സന്ദർശനത്തിന് മുന്നോടിയായി താരിഫുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റ് പറഞ്ഞു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കുകയാണെങ്കിൽ തിരിച്ചും സമാനമായ […]

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ടൊറൻ്റോ: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി ദുർഹം റീജനൽ പൊലീസ്. 14 വയസ്സുള്ള പെൺകുട്ടിയാണ് അക്രമത്തിനിരയായത്. പെൺകുട്ടിയെ മനുഷ്യക്കടത്തിനായി പരിശീലിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫെബ്രുവരി ഏഴിനാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമൂഹ മാധ്യമത്തിൽ ‘ഏസ്’ എന്ന പേരിൽ 18 വയസ്സുള്ള പുരുഷനായി നടിച്ച പ്രതി, പെൺകുട്ടിയുടെ പ്രായം അറിഞ്ഞിട്ടും അവരുമായി ബന്ധം തുടരുകയായിരുന്നു. തനിക്ക് 14 വയസ്സ് മാത്രമേയുള്ളൂവെന്ന് പെൺകുട്ടി പലതവണ പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവരും പലതവണ നേരിട്ട് […]