newsroom@amcainnews.com

തുളസി ഗബ്ബാർഡ് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ; രഹസ്യാന്വേഷണ വിഭാഗത്തെ നയിക്കുന്ന ആദ്യത്തെ ഹിന്ദുമത വിശ്വാസി

യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡിനെ സെനറ്റ് അം​ഗീകരിച്ചു. 52-48 വോട്ടുകൾക്കാണ് സെനറ്റ് അംഗീകാരം നൽകിയത്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ നയിക്കുന്ന ആദ്യത്തെ ഹൈന്ദവ ഡയറക്ടറാണ് തുളസി ഗബ്ബാർഡ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് തുളസി ഗബ്ബാർഡിനെ നാമനിർദേശം ചെയ്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണ് തുളസിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
രണ്ട് പതിറ്റാണ്ടിലേറെയായി തുളസി അമേരിക്കയ്ക്ക് വേണ്ടി പോരാടിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാവാണ് തുളസിയെന്നും ട്രംപ് എക്‌സ് പോസ്റ്റിൽ കുറിച്ചിരുന്നു.

2013 മുതൽ 2021 വരെ ഹവായിയിലെ ടു ആം കോൺഗ്രസ് ഡിസ്ട്രിക്റ്റിന്റെ ഡെമോക്രാറ്റിക് പ്രതിനിധിയായി തുളസി ഗബ്ബാർഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടെ 2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചു.2022ലാണ് ഡെമോക്രാറ്റിക് പാർട്ടി താത്കാലികമായി വിട്ടു ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചുവെന്ന അനുഭവസമ്പത്തും ഇവർക്കുണ്ട്.

അതേസമയം പേരുകൊണ്ട് പലപ്പോഴും ഇന്ത്യൻ വംശജയാണെന്ന് തെറ്റിദ്ധരിച്ച ഒരു വ്യക്തി കൂടിയാണ് തുളസി ഗബ്ബാർഡ്. ആദ്യ പേര് തുളസി എന്നാണെങ്കിലും ഇന്ത്യയുമായി ഇവർക്ക് യാതൊരു നേരിട്ടുള്ള ബന്ധവും ഇല്ല. അമ്മ കരോൾ പോർട്ടൽ ഹിന്ദു മതം സ്വീകരിച്ചതിനെ തുടർന്ന് മക്കൾക്ക് സംസ്‌കൃത-ഹിന്ദു വാക്കുകൾ പേരായി നൽകിയതാണ് തുളസി എന്ന പേരിന് പിന്നിലെ കഥ.

You might also like

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

കാലാവസ്ഥ വ്യതിയാനം: കാനഡയിൽ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നു

Top Picks for You
Top Picks for You