newsroom@amcainnews.com

സതേൺ ആൽബർട്ടയിൽ ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിൽ കാൽഗറി സ്വദേശിനിയായ 16കാരി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആൽബർട്ട: സതേൺ ആൽബർട്ടയിൽ ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിൽ മരിച്ച നിലയിൽ 16 വയസ്സുള്ള കൗമാരക്കാരിയെ കണ്ടെത്തി. ജൂലൈ 4 ന് വെള്ളിയാഴ്ച കാർഡ്സ്റ്റണിൽ നിന്ന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്ലെൻവുഡ് ടൗണിന് സമീപമാണ് ഉപേക്ഷിക്കപ്പെട്ട കാറിൽ മൃതദേഹം കണ്ടെത്തിയതെന്ന് ആർസിഎംപി പറഞ്ഞു. കാൽഗറി സ്വദേശിനിയായ ജോർഡിൻ റൈലി ഡൈൻസിന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.

പെൺകുട്ടിയുടെ മരണകാരണം കണ്ടെത്തുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായവും അഭ്യർത്ഥിച്ചു.
മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസം, ജൂലൈ 3 ന് കാൽഗറിയിലെ ചിനൂക്ക് സെന്റർ മാളിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് ഡൈൻസിനെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. കറുത്ത സ്റ്റീൽ റിമ്മുകളുള്ള 2009 മോഡൽ ടൊയോട്ട കാമ്രി എന്ന കാറിലാണ് മൃതദേഹം കണ്ടത്. കാർ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജൂലൈ 4ന് രാവിലെ കാർ കാണാതായതായി ഉടമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡൈൻസിന്റെയും കാറിന്റെയും ചിത്രങ്ങൾ ആർസിഎംപി പുറത്തുവിട്ടു. പെൺകുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായി പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-653-4931 എന്ന നമ്പറിൽ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

You might also like

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

Top Picks for You
Top Picks for You