newsroom@amcainnews.com

സിൽവർലൈനിൽ ബ്രോഡ്ഗേജ്: ചർച്ച നടത്തി; പദ്ധതിയിൽ കെആർഡിസിഎലും റെയിൽവേയും രണ്ട് ട്രാക്കിൽ

സിൽവർലൈൻ പദ്ധതിയിൽ ബ്രോഡ്ഗേജ് വേണമെന്ന റെയിൽവേ നിബന്ധനയിൽ ഇളവു തേടാൻ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തെ സമീപിക്കും. പദ്ധതി സംബന്ധിച്ചു സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കോർപറേഷൻ വൈകാതെ തേടും.

റെയിൽവേയുമായി ഇന്നലെ നടന്ന ചർച്ചയിലും ഇരുകൂട്ടരും തങ്ങളുടെ നിലപാടുകൾ ആവർത്തിച്ചെങ്കിലും സ്റ്റാൻഡേഡ് ഗേജിൽ തന്നെ സിൽവർലൈൻ എന്ന ആവശ്യത്തിൽ കെആർഡിസിഎൽ ഉറച്ചുനിന്നു. ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയയും കെആർഡിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ജയകുമാറുമാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയും കെആർഡിസിഎല്ലും രണ്ടു തട്ടിലാണെന്നാണു ചർച്ചകൾ വ്യക്തമാക്കുന്നത്.

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

Top Picks for You
Top Picks for You