newsroom@amcainnews.com

വയനാട് ദുരന്തത്തിൽ 14 കുട്ടികൾ അനാഥരായെന്ന് സർക്കാർ കണക്ക് തെറ്റ്, അനാഥരായിരിക്കുന്നത് 21 കുട്ടികളെന്ന് ആം ആദ്മി; മറ്റ് കണക്കുകളും പരിശോധിക്കണം, സർക്കാരിന്റേത് തികഞ്ഞ അനാസ്ഥയെന്നും ആരോപണം

കൽപ്പറ്റ: വയനാട് ദുരന്തം സർക്കാറിന്റെ കണക്കുകൾ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാർട്ടി. 14 കുട്ടികൾ അനാഥരായി എന്നാണ് സർക്കാർ കണക്ക്. പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാർട്ടി കണ്ടെത്തിയതെന്നും ആം ആദ്മി വാർത്താക്കുറിപ്പിൽ പറഞ്ഞു. വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വനിതാ ശിശു വികസന വകുപ്പ് വഴി സഹായം നൽകും എന്നാണ് കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ, ആം ആദ്മി പാർട്ടി പ്രവർത്തകർ വയനാട് ദുരന്തത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള സർവേയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഇത്തരത്തിലുള്ള 21 കുട്ടികൾ നിലവിലുണ്ട് എന്നാണ് മനസ്സിലായത്. ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു പുനരധിവാസം നടപ്പിലാക്കേണ്ട സർക്കാർ ഈ കാര്യത്തിൽ വലിയ അനാസ്ഥ കാണിച്ചിരിക്കുകയാണ്. മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളുടെ കണക്കുകൾ മാത്രം ഇങ്ങനെയെങ്കിൽ ദുരന്തം അയി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയിരിക്കുന്ന മറ്റുകണക്കുകൾ എല്ലാം പുനപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

ഇത്രയും ഗൗരവമേറിയ വിഷയത്തെ സർക്കാർ തികഞ്ഞ അനാസ്ഥയോടെ സമീപിച്ചു എന്നത് ഞെട്ടിക്കുന്നതും, പൊതുജനങ്ങളോട് ഉള്ള സർക്കാരിന്റെ നിരുത്തരവാദിത്ത പരമായ സമീപനത്തിന്റെ ഉത്തമ ഉദാഹരണവും ആണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഗവൺമെൻറ് കൃത്യമായ സർവേ നടത്തുകയും അർഹരായവരെ കണ്ടെത്തി അവരെ സഹായിക്കുകയും, ദുരന്തം ആയി ബന്ധപ്പെട്ട മറ്റ് കണക്കുകൾ എല്ലാം പുനർ പരിശോധിക്കുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.

You might also like

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Canada checking whether Netanyahu will fly through its airspace: Foreign minister

കാനഡയുടെ വ്യോമാതിർത്തി വഴി ബെന്യാമിൻ നെതന്യാഹു സഞ്ചരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു: വിദേശകാര്യ മന്ത്രി

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You