newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിൽ പുതിയ ഏരിയ കോഡ് മെയ് 24ന് നിലവിൽ വരും; നിലവിലുള്ള ഫോൺ നമ്പറുകളെ ബാധിക്കില്ല

ഒട്ടാവാ: ബ്രിട്ടീഷ് കൊളംബിയയിൽ പുതിയ ഏരിയ കോഡ് മെയ് 24ന് നിലവിൽ വരും. നിലവിലുള്ള 604, 250, 778, 236, 672 എന്നിവയ്ക്ക് ഒപ്പം 257 എന്ന പുതിയ കോഡാണ് വരുന്നത്. പുതിയ ഏരിയ കോഡ് നിലവിലുള്ള ഫോൺ നമ്പറുകളെ ബാധിക്കില്ല. കൂടാതെ, പഴയ കോഡുകളുള്ളവ അവ തീരുന്നതുവരെ നൽകാമെന്ന് അധികൃതർ അറിയിച്ചു. 1996 വരെ ബീസിയിലെ ഏക ഏരിയ കോഡ് 604 ആയിരുന്നു. തുടർന്ന് 250 എന്ന കോഡും 2001ൽ 778 എന്ന ഏരിയ കോഡും ചേർത്തു. അവസാനമായി 2019 ലാണ് 672 എന്ന ഏരിയ കോഡ് പ്രാബല്യത്തിൽ വന്നത്.

You might also like

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

Top Picks for You
Top Picks for You