newsroom@amcainnews.com

ടി20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ചു, സഞ്ജുവിന്‍റെ ഭാഗ്യവര്‍ഷമായി 2024; ഈ വർഷത്തെ മികച്ച 5 ഇന്നിംഗ്സുകള്‍

തിരുവനന്തപുരം: ഇന്ത്യൻ ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം മലയാളി താരം സഞ്ജു സാംസണ്‍ ഉറപ്പിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. 2015ല്‍ ഇന്ത്യക്കായി അരങ്ങേറിയ സഞ്ജു ഒമ്പത് വര്‍ഷത്തിനുശേഷമാണ് ടീമിലെ തന്‍റെ സ്ഥാനം ഉറപ്പിക്കുന്നത്. ഇതിനിടെ നിരവധി തവണ ഇന്ത്യൻ ടീമില്‍ വന്നും പോയുമിരുന്ന സഞ്ജുവിന് സ്ഥിരമായൊരു ബാറ്റിംഗ് പൊസിഷന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യൻ ടി20 ടീമില്‍ ഗംഭീര്‍-സൂര്യകുമാര്‍ യാദവ് യുഗത്തില്‍ സഞ്ജുവിനെ ഓപ്പണറായി പരീക്ഷിക്കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം സഞ്ജുവിന്‍റെ കരിയറില്‍ തന്നെ വഴിത്തിരിവാകുന്നതാണ് ഈ വര്‍ഷം കണ്ടത്.

ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ 12 ഇന്നിംഗ്സുകളില്‍ മൂന്ന് സെഞ്ചുറികളടക്കം 436 റണ്‍സുമായി ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായാണ് സഞ്ജു വര്‍ഷം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഐപിഎല്ലില്‍ 531 റണ്‍സുമായി റണ്‍വേട്ട നടത്തിയതിലൂടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടം നേടി. ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ ടീമിലെ മലയാളി തിളക്കമായി സഞ്ജുവുമുണ്ടായിരുന്നു. ഈ വര്‍ഷം സഞ്ജുവിന്‍റെ മികച്ച പ്രകടനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

You might also like

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You