ടി20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ചു, സഞ്ജുവിന്‍റെ ഭാഗ്യവര്‍ഷമായി 2024; ഈ വർഷത്തെ മികച്ച 5 ഇന്നിംഗ്സുകള്‍

തിരുവനന്തപുരം: ഇന്ത്യൻ ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം മലയാളി താരം സഞ്ജു സാംസണ്‍ ഉറപ്പിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. 2015ല്‍ ഇന്ത്യക്കായി അരങ്ങേറിയ സഞ്ജു ഒമ്പത് വര്‍ഷത്തിനുശേഷമാണ് ടീമിലെ തന്‍റെ സ്ഥാനം ഉറപ്പിക്കുന്നത്. ഇതിനിടെ നിരവധി തവണ ഇന്ത്യൻ ടീമില്‍ വന്നും പോയുമിരുന്ന സഞ്ജുവിന് സ്ഥിരമായൊരു ബാറ്റിംഗ് പൊസിഷന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യൻ ടി20 ടീമില്‍ ഗംഭീര്‍-സൂര്യകുമാര്‍ യാദവ് യുഗത്തില്‍ സഞ്ജുവിനെ ഓപ്പണറായി പരീക്ഷിക്കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം സഞ്ജുവിന്‍റെ കരിയറില്‍ തന്നെ വഴിത്തിരിവാകുന്നതാണ് ഈ വര്‍ഷം കണ്ടത്.
7ാം വയസിൽ തുടക്കം, 12ാം വയസിൽ ഗ്രാൻഡ് മാസ്റ്റര്‍, ലോക ചാമ്പ്യനോട് മുട്ടിയത് 17ാം വയസിൽ, ഇതാ ഒരേയൊരു ഗുകേഷ്

ഡി ഗുകേഷ്, അഥവ ഗുകേഷ് ദൊമ്മരാജു. ഈ പേര് ഇന്ന് മുതൽ അതുല്യമായ ചരിത്രത്തിന്റെ ഭാഗമാണ്. വെറും പതിനെട്ടാമത്തെ വയസിൽ ഗുകേഷ് സ്വന്തമാക്കിയ നേട്ടം സ്വപ്നതുല്യമാണ് എന്ന് പഞ്ഞാൽ അത് അതിശയോക്തിയാവില്ല എന്നതാണ് അതിന് കാരണം. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ക്ലാസിക്കൽ ഫോര്‍മാറ്റിലെ അവസാന മത്സരത്തിൽ വിജയകിരീടം ചൂടിയിരിക്കുകയാണ് ഗുകേഷ്. ഇന്ത്യയിലെ രണ്ടാമത്തെ വിശ്വവിജയി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻ, 18-ാം കിരീടം 18-ാംാം വയസിൽ തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത മിടുക്കൻ.
തിരക്കേറിയ ഹൈവേയിൽ ലാൻഡ് ചെയ്ത വിമാനം മൂന്ന് കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി തകർന്നു; നാല് പേർക്ക് പരിക്ക്

ഹൈവേയിൽ ലാൻഡ് ചെയ്ത ചെറു വിമാനം കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി. നാല് പേർക്ക് പരിക്കേറ്റു. ഇവരി ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് ഇരട്ട എഞ്ചിനുകളുള്ള ചെറു പ്രൊപ്പല്ലർ വിമാനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർ
മകളെ പീഡിപ്പിച്ചതിന് ബന്ധുവിനെ കൊലപ്പെടുത്താൻ കുവൈറ്റിൽ നിന്ന് ആന്ധ്രയിലേക്ക് യുവാവ് പറന്നു

ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ നിന്നുള്ള ഒരു സംഭവത്തിൽ, തൻ്റെ 12 വയസ്സുള്ള മകളെ 59 കാരനായ ഒരു ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ഒരു പിതാവ് നിയമം കൈയിലെടുത്തു. കുവൈറ്റിലെ കുടിയേറ്റ തൊഴിലാളിയായ പിതാവ് പ്രതിയെ നേരിടാൻ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്തു.