newsroom@amcainnews.com

‘ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി’; മൻമോഹൻ സിങിൻറെ നിര്യാണത്തിൽ അനുശോചിച്ച് മോദി

ദില്ലി: മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിൻറെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങിൻറെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെൻറിലെ അദ്ദേഹത്തിൻറെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു.

ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ 92ആം വയസ്സിലാണ് മരണം സഭവിച്ചത്. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

You might also like

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

Top Picks for You
Top Picks for You