newsroom@amcainnews.com

കൂറ് മാറുമെന്ന് ഭയന്ന് സിപിഎം വനിതാ കൗൺസിലറെ പൊലീസ് നോക്കിനിൽക്കേ നേതാക്കൾ കടത്തിക്കൊണ്ടുപോയി

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും. അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൂറ് മാറുമെന്ന് ഭയന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയി. കൗൺസിലർ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. എൽഡിഎഫ് ഭരണ സമിതിക്കെതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ ഇരിക്കവെയാണ് നാടകീയ തട്ടിക്കൊണ്ടുപോകൽ.

കൗൺസിലറെ കടത്തി കൊണ്ടുപോയത് പൊലീസ് നോക്കിനിൽക്കവെയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് കൗൺസിലർമാരെ അകത്തു കയറാൻ സമ്മതിച്ചിട്ടില്ല. മുൻ മന്ത്രി അനുബ് ജേക്കബ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. നഗരസഭക്ക് മുന്നിൽ പ്രവർത്തകർ സംഘടിച്ച് നിൽക്കുന്നത് നേരിയ സംഘർഷവാസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്രവർത്തകർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു.

You might also like

സൂപ്പർ ചെസ്സ് ക്ലാസിക്: പ്രാഗ്-ഡിയാക് പോരാട്ടം സമനിലയിൽ; ഫ്രാൻസിന്റെ ഫിറൂസ്ജ ടൂർണമെന്റിൽ നിന്ന് പിന്മാറി

എബോള ബാധിച്ച് കോംഗോയിൽ 131 മരണം; ലോകാരോഗ്യ സംഘടന (WHO) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നിർണായക ധാതുക്കളുടെയും അപൂർവ മണ്ണുകളുടെയും (rare earths) വിതരണം സുരക്ഷിതമാക്കുന്നതിനുള്ള ഉഭയകക്ഷി ചട്ടക്കൂടിന് ഇന്ത്യയും യുഎസും അന്തിമരൂപം നൽകുന്നു

വേർപിരിയൽ റഫറണ്ടം; പുതിയ നീക്കവുമായി ആൽബർട്ട പ്രീമിയർ

ആഭ്യന്തര ടൂറിസം ഉണർവേകാൻ ‘കാനഡ സ്ട്രോങ്ങ് പാസ്’ ജൂൺ 19 മുതൽ വീണ്ടുമെത്തുന്നു

‘സന്ദേശങ്ങൾ കൈമാറാൻ കൊറിയർ ശൃംഖല’: ഇറാൻ പരമോന്നത നേതാവ് അതീവ രഹസ്യ കേന്ദ്രത്തിലെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം

Top Picks for You
Top Picks for You