newsroom@amcainnews.com

കാനഡിയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാനുള്ള സാധ്യത കുറവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഒന്റാരിയോ: കനേഡിയൻ സ്കൂളുകളിൽനിന്ന് ബിരുദം നേടിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാനുള്ള സാധ്യത കുറവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2020ൽ ബിരുദം നേടിയ കാനഡയിൽ തന്നെ തുടരുകയും തുടർ വിദ്യാഭ്യാസം നടത്താതിരിക്കുകയും ചെയ്ത 83,000 ത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ തൊഴിൽ നിരക്ക് പരിശോധിച്ച് തയ്യാറാക്കിയ സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.

കനേഡിയൻ സ്കൂളുകളിൽനിന്ന് ബിരുദം നേടിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ കനേഡിയൻ സമപ്രായക്കാരേക്കാൾ തൊഴിലില്ലായ്മ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിൻ്റെ ഫലമായി പലരും കുറഞ്ഞ വരുമാനത്തിലാണ് ജീവിക്കുന്നതെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ബാച്ചിലേഴ്‌സ് ബിരുദമുള്ള അന്താരാഷ്ട്ര ബിരുദധാരികളിൽ മൂന്നിലൊന്നിൽ കൂടുതൽ പേർക്ക് ബിരുദം അടിസ്ഥാന യോഗ്യതയായ ജോലികൾ ലഭിച്ചതായി സർവേ പറയുന്നു.

എന്നാൽ, സമപ്രായക്കാരായ കാനഡക്കാരിൽ അഞ്ചിൽ മൂന്ന് ശതമാനത്തോളം പേർക്കാണ് ഇത്തരം ജോലികൾ ലഭിച്ചത്. ബാച്ചിലർ ബിരുദമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ശരാശരി വാർഷിക വരുമാനം എല്ലാ കനേഡിയൻ ബിരുദധാരികളുടെയും ശരാശരി നിലവാരത്തേക്കാൾ 20 ശതമാനം കുറവായിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ ഇത് സഹായിക്കുമെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

You might also like

ആൽബർട്ട ഇമിഗ്രേഷൻ: അപേക്ഷ സമർപ്പിക്കാൻ ഫീസ് നൽകണം; വൻ മാറ്റങ്ങളുമായി AAIP

പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

ആന്ത്രോപിക്കിന്റെ പുതിയ എഐ ‘അപകടകാരി’; ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാണോ? കാനഡയിൽ ചർച്ച സജീവം

വോട്ടിന് പണം: പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

വെടിനിർത്തൽ പാളി; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ഒഴിയുന്നില്ല

Top Picks for You
Top Picks for You