newsroom@amcainnews.com

ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ഡിജിറ്റൽ ആർ.സി. മാത്രം, പ്രിന്റ് ചെയ്ത് നൽകില്ല; ഹൈപ്പോതിക്കേഷൻ പരിവാഹനുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

You might also like

ഡോക്ടര്‍മാരില്ല: ആല്‍ബര്‍ട്ട ആരോഗ്യമേഖല പ്രതിസന്ധിയില്‍

ആൽബർട്ടയിൽ 1,160 അഞ്ചാംപനി കേസുകൾ

ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷവും ഗാസയിൽ ആക്രമണം; 30 പലസ്തീൻകാർ കൊല്ലപ്പെട്ടു

വിദ്യാഭ്യാസ ഫണ്ട് തടഞ്ഞ് ട്രംപ്; ആശങ്ക ഒഴിയാതെ അധ്യാപകരും വിദ്യാര്‍ത്ഥികളും

കാട്ടുതീ ഭീതിയിൽ കാനഡ

എഞ്ചിന്‍ തകരാര്‍ കാരണം കാനഡയില്‍ നിസ്സാന്‍ 38,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You