newsroom@amcainnews.com

എംടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന്; പൊതുദർശനം വൈകിട്ട് നാലെ വരെ കോഴിക്കോട്ടെ വീട്ടിൽ

തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻ്റെ നെറുകയിലേക്ക് ഉയർത്തിയ എഴുത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായർക്ക് വിട നൽകാൻ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേർ എത്തിയിട്ടുണ്ട്. അതേസമയം അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെക്കാനും തീരുമാനിച്ചു.

തൻ്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നുമടക്കം മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് വരെ എംടി വാസുദേവൻ നായർ കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനാലാണ് പൊതുദർശനം വീട്ടിൽ മാത്രമാക്കി ചുരുക്കിയത്.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളായി. എന്നാൽ യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയിൽ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാൽ കിഡ്നിയുടെയും ഹൃദയത്തിൻ്റെയും നില ഇന്നലെ വഷളായി. ഇതോടെ ആരോഗ്യനില കൂടുതൽ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

You might also like

കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടിഷ് സർക്കാർ: തൊഴിൽ വീസയ്ക്ക് ബിരുദം വേണം

ഹൈഡ്രോ-കെബെക്കിനെ ക്ലൗഡിന്‍ ബുഷാര്‍ഡ് നയിക്കും

ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി

വിറ്റാമിൻ ഡിയുടെ കുറവ് ഡിമെൻഷ്യയ്ക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും; വിറ്റാമിൻ ഡി അസ്ഥികൾക്ക് മാത്രമല്ല, തലച്ചോറിൻറെ ആരോഗ്യത്തിനും പ്രധാനം; മെമ്മറി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

കാനഡ വിടുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്; രാജ്യത്തെത്തി 20 വർഷം കഴിഞ്ഞവരിൽ 17.5 ശതമാനം പേരും കാനഡ വിട്ടെന്ന് കണക്കുകൾ

ഒരു കാലത്തെ പ്രതാപി, ഇപ്പോൾ… വാൻകുവറിലെ പഞ്ചാബി മാർക്കറ്റിന്റെ ശോഭ മങ്ങുന്നു; അടച്ചുപൂട്ടലിന്റെ വക്കിൽ വ്യാപാരികൾ

Top Picks for You
Top Picks for You