newsroom@amcainnews.com

ഇഎംഐയുടെ അടവ് വൈകി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതിയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് അമ്മയ്ക്കും സഹോദരനും അയച്ചു; രണ്ട് ലോൺ ആപ്പ് ഏജന്റുമാർ പിടിയിൽ

തിരുപ്പതി: യുവതിയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ലോൺ ആപ്പ് ഏജന്റുമാർ പിടിയിൽ. തിരുപ്പതിയിലാണ് സംഭവം. സുല്ലൂർപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ ഐടി കമ്പനിയിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ഫിനാബിൾ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആപ്പിൽ നിന്ന് യുവതി ഓൺലൈനായി ലോൺ എടുത്തിരുന്നു. ആദ്യത്തെ അഞ്ച് ഇഎംആകൾ കൃത്യസമയത്ത് തന്നെ അടച്ചു. ആറാമത്തെ ഇഎംഐ അടയ്ക്കാൻ അൽപം വൈകിയപ്പോൾ തന്നെ ലോൺ ആപ്പിന്റെ ഏജന്റുമാർ യുവതിയെയും കുടുംബാംഗങ്ങളെയും വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി.

അവിടം കൊണ്ടും അവസാനിക്കാതെ യുവതിയുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് അമ്മയ്ക്കും സഹോദരനും അയച്ചുകൊടുക്കുകയും ചെയ്തു. ഇത്തരം ചിത്രങ്ങൾ യുവതിയുടെ കോൺടാക്ട് ലിസ്റ്റിലെ എല്ലാവർക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ യുവതി ഉടൻ തന്നെ പണമെല്ലാം അടച്ച് ലോൺ ക്ലോസ് ചെയ്തു. തുടർന്ന് ബുധനാഴ്ച പൊലീസിൽ പരാതി നൽകി.

മർക ഭരത് യാദവ്, പി രാമകൃഷ്ണ എന്നീ രണ്ട് യുവാക്കളാണ് പിടിയിലായത്. ലോൺ ആപ്പുകളിൽ നിന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇത്തരം അനുഭവമുണ്ടായാൽ ഉടൻ തന്നെ പൊലീസിൽ അറിയിക്കണമെന്ന് തിരുപ്പതി എസ്.പി പൊതുജനങ്ങളോട് പറഞ്ഞു. ഇത്തരം ആപ്പുകളിൽ നിന്ന് സേവനങ്ങൾ തേടുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like
Trump administration to remove 760,000 Affordable Care Act enrollees over fraud claims

തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അഫോർഡബിൾ കെയർ ആക്ട് (Affordable Care Act) അംഗങ്ങളിൽ നിന്ന് 760,000 പേരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

The adventurous rescue of the baby elephant by the fishermen

മത്സ്യത്തൊഴിലാളികളുടെ സാഹസികമായ ആനക്കുട്ടി രക്ഷാപ്രവർത്തനം

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Top Picks for You
Top Picks for You