newsroom@amcainnews.com

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; 32കാരി പിടിയിൽ

ലക്നൗ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നി‍ബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി പറഞ്ഞു. ബറേലി സ്വദേശിയായ ഇഖ്ബാൽ എന്നയാളുടെ മൃതദേഹം രണ്ട് ദിവസം മുമ്പാണ് സ്വന്തം വീടിന് സമീപം കണ്ടെത്തിയത്. ഇഖ്‍ബാലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങി. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഇഖ്ബാൽ യുവതിയുടെ ഗ്രാമത്തിൽ പല വീടുകളിലും സന്ദർശിച്ചിരുന്നു. ഇത്തരമൊരു സന്ദർശനത്തിലാണ് ഇഖ്ബാൽ യുവതിയെ കണ്ടുമുട്ടിയത്. ഇരുവരും ഫോൺ നമ്പർ കൈമാറുകയും പിന്നീട് പതിവായി ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.

ഒരു ദിവസം ഇഖ്ബാൽ യുവതിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ജോലി സംബന്ധമായ ആവശ്യങ്ങളുടെ പേരിലാണ് ഇരുവരും കണ്ടുമുട്ടിയത്. എന്നാൽ യുവാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. തന്റെ ഭർത്താവിനെ അറിയിക്കുമെന്ന് യുവതി പറഞ്ഞപ്പോൾ തങ്ങൾ ഫോണിൽ സംസാരിച്ചതെല്ലാം താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച് യുവതിയുടെ കുടുംബം ത‍കർക്കുമെന്നും ഭീഷണിപ്പെടുത്തി. ഭ‍ർത്താവിനും കുട്ടികൾക്കും ഒപ്പം ജീവിക്കുകയായിരുന്നതിനാൽ ആ ഭീഷണിയിൽ താൻ ഭയപ്പെട്ടുപോയെന്ന് യുവതി പറഞ്ഞു.

പിന്നീട് പല തവണ ഇഖ്ബാൽ തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. ഇതിൽ മനംമടുത്ത് ഇഖ്ബാലിനെ കൊല്ലാനോ സ്വയം ജീവനൊടുക്കാനോ തീരുമാനിച്ചു. ബുധനാഴ്ച ഇഖ്ബാൽ തന്റെ ഭാര്യയെ അവരുടെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങി വരവെ യുവതിയെ വിളിച്ചു. തനിക്ക് കാണണമെന്ന് യുവതി ഇഖ്ബാലിനെ അറിയിച്ചു.

രാത്രി ഭർത്താവിനെ മയക്കിക്കിടത്താനായി ഇഖ്ബാൽ രണ്ട് ഗുളികകൾ യുവതിക്ക് നൽകി. ഇത് നൽകിയ ശേഷം യുവതിയെ ഫോണിൽ വിളിച്ച് തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഇഖ്ബാലിനെ കൊല്ലണമെന്നോ അല്ലെങ്കിൽ ജീവനൊടുക്കണമെന്നോ ഉറപ്പിച്ചാണ് അവിടേക്ക് പോയതെന്ന് യുവതി പറഞ്ഞു. വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിന്റെ വായയും മൂക്കും പൊത്തിപ്പിടിച്ച് കൊല്ലുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ സ്റ്റെയർകെയ്സിന് സമീപം മൃതദേഹം ഉപേക്ഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

You might also like

ഷിക്കാഗോയിൽ കൂട്ട വെടിവെപ്പ്: 12 പേർക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം

പിറ്റ്‌സ്‌ബർഗിൽ വിമാന സർവീസുകൾ താളംതെറ്റി; ലണ്ടൻ യാത്രക്കാരും ആശങ്കയിൽ

വടക്കൻ ആൽബർട്ടയിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

രണ്ട് പതിറ്റാണ്ടോളം ഫെഡറൽ റിസർവിനെ നയിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

കള്ളനോട്ട് നൽകി തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി കാൽഗറി പോലീസ്

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

Top Picks for You
Top Picks for You