newsroom@amcainnews.com

പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ ഒന്‍പത് വയസുകാരന്‍ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു.ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും.

രേവതി, ഭർത്താവ് ഭാസ്‌കർ മക്കളായ ശ്രീതേജ് സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തിയറ്ററിൽ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലും പെട്ട് രേവതിയും മകൻ ശ്രീതേജും ബോധരഹിതരാവുകയായിരുന്നു. തുടർന്ന് ദുർഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ശ്രീതേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോ​ഗ്യസ്ഥിതി ഇടയ്ക്കൊന്ന് മെച്ചപ്പെട്ടിരുന്നു.

അതേസമയം, സംഭവത്തിൽ അല്ലു അർജുനെതിരേ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയേറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം. നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അർജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.

You might also like

ഫൊക്കാന പ്രസിഡൻ്റായി ഫിലിപ്പോസ് ഫിലിപ്പും, സെക്രട്ടറിയായി സന്തോഷ് നായരും സ്ഥാനമേറ്റു

School shooting near Bangkok: At least 10 students injured

ബാങ്കോക്കിന് സമീപം സ്‌കൂളിൽ വെടിവെപ്പ്: കുറഞ്ഞത് 10 വിദ്യാർത്ഥികൾക്ക് പരുക്ക്

ഒൻ്റാരിയോ മിസ്സിസാഗയിൽ വ്യാജ അപ്പാർട്ട്മെൻ്റ് റെന്‍റൽ തട്ടിപ്പ്: ഇന്ത്യൻ വംശജരായ പ്രതികൾ ഒളിവിൽ

Canada to invest C$2.7 billion to build rental housing in Toronto

ടൊറന്റോയിൽ വാടക വീടുകൾ നിർമ്മിക്കാൻ ഫെഡറൽ സർക്കാർ 270 കോടി ഡോളർ നിക്ഷേപിക്കും

Donald Trump's secret flight: Dramatic move implemented following security threat

ഡൊണാൾഡ് ട്രംപിന്റെ രഹസ്യ വിമാനയാത്ര: സുരക്ഷാ ഭീഷണിയെത്തുടർന്ന് നടപ്പിലാക്കിയ നാടകീയ നീക്കം

Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

Top Picks for You
Top Picks for You