newsroom@amcainnews.com

ചൈനയുടെ സ്വാധീനം പാനമ കനാലിനു ഭീഷണി, പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; ആവശ്യം പാനമ പ്രസിഡന്റിനെ അറിയിച്ചു

വാഷിങ്ടൻ: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്ക്ക് നൽകിയിട്ടില്ലെന്നും കരാർ ലംഘനമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു.

കനാൽ യുഎസിനു തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം പാനമ പ്രസിഡന്റ് ജോസ് റൗൾ‌ മുലിനോയെ അറിയിച്ചു. ചൈനയുടെ സ്വാധീനം പാനമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തര മാറ്റങ്ങൾ ആവശ്യമാണെന്നും മാർക്കോ റൂബിയോ പാനമയെ അറിയിച്ചു.

അതിനിടെ കനാലിന്റെ അധികാരം ഒരു ചർ‌ച്ചയിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് മുലിനോ പറഞ്ഞു. പാനമ കനാൽ ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിക്കെതിരെ ഇതിനോടകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ചെന്നീസ് ഹച്ചിസൺ തുറമുഖ കമ്പനിയാണ് നിലവിൽ പാനമ കനാൽ നടത്തുന്നത്.

You might also like

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വർധിക്കുന്നു; സെലിബ്രിറ്റികൾക്കിടയിലും വ്യാപിക്കുന്നു

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

Top Picks for You
Top Picks for You