newsroom@amcainnews.com

കൊൽക്കത്ത യുവഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ്: അപൂർവങ്ങളിൽ അപൂർവമായ കേസെന്ന വാദം കോടതി തള്ളി; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലിൽ തുടരണം. 17 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നൽകണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിൻറെ പ്രതികരണം. പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിൻറെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഒരുമണിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്ന് ആവർത്തിച്ച പ്രതി തന്നെ ഉപദ്രവിച്ചു എന്നും കോടതിയോട് പറഞ്ഞു. തന്നെ പൊലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവങ്ങൾ അപൂർവം ആയ കേസ് എന്നായിരുന്നു സിബിഐ അഭിഭാഷകൻറെ വാദം. സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും വധശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി.

അതേ സമയം, വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാ​ഗം വാദിച്ചത്. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണം. അപൂ‍‍ർവങ്ങളിൽ അപൂ‍ർവമായ കേസല്ലെന്നും പ്രതിഭാ​ഗം വാദിച്ചു. തനിക്ക് മാറാനാകില്ല എന്നതിന് തെളിവില്ല. വധശിക്ഷയല്ലാതെ മറ്റ് ശിക്ഷകൾ പരിഗണിക്കണമെന്നും പ്രതി പറഞ്ഞു. വധശിക്ഷ നൽകണമെന്ന് ഡോക്ടറുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

You might also like

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

Top Picks for You
Top Picks for You