newsroom@amcainnews.com

അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവെപ്പ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; പ്രതിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു

വാഷിങ്ടൻ: വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വെടിവയ്പ് നടത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ 15 വയസുകാരിയായ നതാലി റുപ്‌നോയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു. വെടിവയ്പിലേക്കു നയിച്ച കാരണം കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തത്. നതാലിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം, സമാന്ത എന്ന പേരിലും നതാലി അറിയപ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ് നടത്തിയ അബൻഡന്റ് ലൈഫ് ക്രിസ്റ്റ്യൻ സ്കൂളിലെ വിദ്യാർഥിയായ നതാലി മാഡിസൻ സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പിൽ ഒരു അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. പരുക്കേറ്റ 6 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കെ–12 സ്കൂൾ ഷൂട്ടിങ് ഡാറ്റാബേസ് പ്രകാരം 1966 മുതൽ നടന്ന 2610 വെടിവയ്പ്പുകളിൽ 107 കേസുകളിൽ മാത്രമാണ് സ്ത്രീകൾ പ്രതികൾ. 322 സ്കൂൾ വെടിവയ്പ് കേസുകളാണ് ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്തത്.

You might also like

ഹിസ്ബുള്ളയുമായി ബന്ധം; കനേഡിയൻ കമ്പനിക്കെതിരെ അമേരിക്കൻ ഉപരോധം

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

2025ൽ‍ നോവ സ്കോഷിയ പവർ കമ്പനിയിലുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് ഒൻപത് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

Top Picks for You
Top Picks for You