newsroom@amcainnews.com

സ്കൂൾ നേരത്തെ ഇടപെട്ടിരുന്നുവെങ്കിൽ തൻറെ മകൻ ജീവിനൊടുക്കില്ലായിരുന്നു, വിശദീകരണ കത്തിലൂടെ സ്കൂൾ തെറ്റിധരിപ്പിക്കുന്നു; മിഹിർ അഹമ്മദിൻറെ ആത്മഹത്യയിൽ സ്കൂളിനെതിരെ മിഹിറിൻറെ അമ്മ

കൊച്ചി: ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥി മിഹിർ അഹമ്മദിൻറെ ആത്മഹത്യയിൽ സ്കൂളിനെതിരെ മിഹിറിൻറെ അമ്മ. വിശദീകരണ കത്തിലൂടെ സ്കൂൾ തെറ്റിധരിപ്പിക്കുന്നു. മിഹിർ റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളൂടെയാണ് അറിഞ്ഞതെന്ന സ്കൂളിൻറെ വാദം തെറ്റാണെന്നും സ്കൂൾ നേരത്തെ ഇടപെട്ടിരുന്നുവെങ്കിൽ തൻറെ മകൻ ജീവിനൊടുക്കില്ലായിരുന്നുവെന്നും അമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മിഹിറിനെ മുൻപ് പഠിച്ച സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അമ്മ വ്യക്തമാക്കി. ആരോപണങ്ങളെല്ലാം നിഷേധിച്ച് ഇന്ന് രാവിലെയാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ കത്ത് എഴുതിയത്.

സ്കൂളിൻറെ ഇന്നലത്തെ വിശദീകരണത്തിനെതിരെയാണ് മാതാവ് ഇപ്പോൾ രംഗത്തെത്തിയത്. റാഗിങ്ങിന് തെളിവോ സാക്ഷിമൊഴികളോ ഇല്ലെന്നാണ് സ്കൂൾ പുറത്തു വിട്ട കത്തിൽ പറയുന്നത്. ഒന്നുമില്ലാതെ കുട്ടികൾക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ല.സ്കൂളിന് എൻഒസി ഇല്ലെന്ന വിവരം തെറ്റാണെന്നും 2011 മുതൽ എൻഒസിയോടുകൂടിയാണ് പ്രവർത്തിക്കുന്നതെന്നും രക്ഷിതാക്കൾക്ക് നൽകിയ കത്തിൽ സ്കൂൾ വ്യക്തമാക്കുന്നു. മിഹിർ ആത്മഹത്യ ചെയ്ത ദിവസം രാവിലെ സ്കുളിലെ പ്രശ്നം പറഞ്ഞു തീർക്കാൻ രക്ഷിതാവിനെ വിളിപ്പിച്ചിരുന്നുവെന്നും എന്നാൽ അന്ന് മിഹിർ സന്തോഷത്തോടയാണ് സ്കൂളിൽ നിന്ന് മടങ്ങിയതെന്നും കത്തിലുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

You might also like

കനേഡിയൻ സേനയിലെ അംഗങ്ങൾ ഉൾപ്പെട്ട വിവാദ ഫേസ്ബുക്ക് പേജ്: സൈനിക പോലീസ് അന്വേഷണം തുടങ്ങി

വിദ്യാഭ്യാസ ഫണ്ട് തടഞ്ഞ് ട്രംപ്; ആശങ്ക ഒഴിയാതെ അധ്യാപകരും വിദ്യാര്‍ത്ഥികളും

ഭവന പ്രതിസന്ധിക്ക് പരിഹാരം: ഓഫീസുകൾ വീടുകളാക്കി ഓട്ടവ സിറ്റി

ആൽബർട്ടയിൽ ഇലക്ട്രിക് വാഹന ഡിമാൻഡ് കുറഞ്ഞു

പഴയ ‘ചങ്കി’ന് അമേരിക്കൻ പ്രസിഡൻ്റിന്റെ മുന്നറിയിപ്പ്; ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ വിമർശനം കടുപ്പിച്ചു, എലോൺ മസ്കിനെ നാട് കടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഡോണൾഡ് ട്രംപ്

കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടിഷ് സർക്കാർ: തൊഴിൽ വീസയ്ക്ക് ബിരുദം വേണം

Top Picks for You
Top Picks for You