newsroom@amcainnews.com

സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി; സോഫ്റ്റ്‍വെയറിലുണ്ടായ സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റ്‍വെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ശമ്പള വിതരണം വൈകുന്നതെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. രാത്രിയ്ക്ക് മുമ്പ് മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

സാധാരണയായി ഒന്നാം തീയതി രാവിലെ തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നതാണ്. എന്നാൽ, ഇത്തവണ വൈകുന്നേരമായിട്ടും ട്രഷറിയിലെ പല വകുപ്പുകളിലെ ജീവനക്കാർക്കും ശമ്പളം ലഭിച്ചില്ല. ചില വകുപ്പുകളിലെ ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. ഏതാനും മാസം മുമ്പ് ഒന്നാം തീയതിക്ക് മുമ്പ് ശമ്പളം ലഭിച്ച സാഹചര്യമുണ്ടായിരുന്നു.

ജീവനക്കാരന് സംഭവിച്ച പിഴവിനെ തുടർന്നാണ് ഒരു ദിവസം മുമ്പെ അന്ന് ശമ്പളം നൽകിയ സാഹചര്യമുണ്ടായത്. ഇതിനുശേഷം പിഴവ് ആവർത്തിക്കാതിരിക്കാൻ ഘട്ടം ഘട്ടമായിട്ടാണ് ശമ്പളം നൽകുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്തായാലും രാത്രിയോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

You might also like

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

റഷ്യയുടെ ലുഹാൻസ്ക് കൽക്കരി ഖനി ആക്രമിച്ച് യുക്രെയ്ൻ; 41 ഖനിത്തൊഴിലാളികൾ കുടുങ്ങി

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിലെ ഒട്ടാവ സർവകലാശാലാ ക്യാമ്പസിൽ അക്രമി ഭീഷണിയെത്തുടർന്ന് മണിക്കൂറുകൾ നീണ്ട ലോക്ക്ഡൗൺ; സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരാൾ പിടിയിൽ

വിദേശ ബിരുദധാരികൾക്ക് കാനഡയിൽ സുവർണ്ണാവസരം; 32,000 പേർക്ക് പുതിയ ഇളവുകൾ

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

Top Picks for You
Top Picks for You