newsroom@amcainnews.com

സുസുകിയുടെ മുൻ ചെയർമാൻ ഒസാമു സുസുകി അന്തരിച്ചു

ടോക്കിയോ: സുസുകി മോട്ടോർസിന്റെ മുൻ ചെയർമാൻ ഒസാമു സുസുകി അന്തരിച്ചു. കാൻസർ രോഗബാധിതനായിരുന്ന ഒസാമു 94-ാം വയസിലാണ് അന്തരിച്ചത്. അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായി കുടുംബം അറിയിച്ചു. സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ ‘വിപ്ലവകാരി’ എന്നാണ് ഒസാമു അറിയപ്പെടുന്നത്. ജാപ്പനീസ് വാഹന കമ്പനിയായ സുസുകിയുടെ പ്രശസ്തി ലോകം മുഴുവനും എത്തിച്ചതിൽ പ്രധാന പങ്കുവച്ചതും മറ്റാരുമല്ല. 40 വർഷത്തോളം സുസുക്കിയെ നയിച്ച ഒസാമു, ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു വാഹന കമ്പനിയെ നയിച്ചുവെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്.

ചെറുകാറുകളുടെ വിപ്ലവം വാഹന വിപണിയിൽ സജീവമാക്കിയതും മറ്റാരുമല്ല. ഇന്ത്യൻ നിരത്തുകളിൽ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവും ഒസാമു ആയിരുന്നു. 1983 ൽ ഇന്ത്യൻ വിപണിയിൽ സുസുകിയെ എത്തിച്ച്, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിലൊന്നാക്കി മാറ്റിയെടുത്തതും മറ്റാരുമായിരുന്നില്ല.

മധ്യ ജപ്പാനിലെ ജിഫിയിൽ 1930 ൽ ജനിച്ച ഒസാമ സുസുകി 1958 ലാണ് സുസുകി മോട്ടോർസിലെത്തുന്നത്. സുസുകി കമ്പനിയുടെ തലപ്പത്ത് വരെയെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടോളം സുസുകിയെ നയിച്ചു. സുസുക്കി സ്ഥാപകൻ മിഷിയോ സുസുകിയുടെ പേരക്കുട്ടിയായ ഷോകോ സുസുക്കിയെ വിവാഹം കഴിച്ചതോടെയാണ് ഒസാമു, സുസുക്കി കുടുംബത്തിലെത്തിയത്. അനന്തരാവകാശിയാകാൻ ആൺകുട്ടികളില്ലാതിരുന്നതിനാൽ ദത്തെടുക്കൽ വിവാഹമായിരുന്നു അത്. ശേഷം സുസുകി എന്ന കുടുംബപ്പേര് അദ്ദേഹത്തിനും സ്വന്തമായി. 1958 ൽ ജൂനിയർ മാനേജറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം അഞ്ച് വർഷങ്ങൾക്കിപ്പുറം 1963 ൽ സുസുകിയുടെ ഡയറക്ടർ സ്ഥാനത്തെത്തി. 15 വർഷങ്ങൾക്കിപ്പുറം 1978 ൽ സുസുകിയുടെ പ്രസിഡന്റും സി ഇ ഒയുമായതോടെയാണ് അദ്ദേഹത്തിൻറെ ‘കാർ വിപ്ലവം’ തുടങ്ങുന്നത്. ഒടുവിൽ 2000 ൽ ചെയർമാൻ സ്ഥാനവും ഏറ്റെടുത്ത ഒസാമു 2021 ലാണ് സ്ഥാനം ഒഴിഞ്ഞത്. സ്ഥാനം ഒഴിഞ്ഞശേഷവും കമ്പനിയുടെ മെൻററായി ഒസാമു എന്നും ഉണ്ടായിരുന്നു.

You might also like
CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Top Picks for You
Top Picks for You