newsroom@amcainnews.com

സഹായം തേടിയെത്തിയ ഫോൺകോളിനോട് പ്രതികരിച്ച് സ്ഥലത്തെത്തിയ പോലീസിനേരേ വെടിപയ്പ്പ്; ഏഴ് പൊലീസുകാർക്ക് പരിക്ക്

സാൻ അൻറോണിയോ: സാൻ അൻറോണിയോയിലെ അപ്പാർട്ട്മെൻറിൽ സഹായം തേടിയെത്തിയ ഫോൺകോളിനോട് പ്രതികരിച്ച ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമി വെടിവച്ചതായി റിപ്പോർട്ട്. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, അവർക്കെതിരെ ഒന്നിനുപുറകെ ഒന്നായി വെടിയുതിർക്കുകയായിരുന്നുവെന്ന് സാൻ അൻറോണിയോ പൊലീസ് മേധാവി ബിൽ മക്മാനസ് പറഞ്ഞു.

പ്രതിയായ 46കാരൻ ബ്രാൻഡൻ സ്കോട്ട് പൗലോസിനെ മണിക്കൂറുകളോളം നീണ്ട സംഘർഷത്തിന് ശേഷം അപ്പാർട്ട്മെൻറിൽ വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി മക്മാനസ് പറഞ്ഞു. പരുക്കേറ്റ എല്ലാ ഉദ്യോഗസ്ഥരും ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു. വെടിവയ്പ്പിൽ ഉൾപ്പെട്ട പ്രതിയെ ജനുവരി 18ന് ആക്രമണം, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ രണ്ട് കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

You might also like

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You