newsroom@amcainnews.com

വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പിതാവിന്റെ മുന്നിലിട്ട് പ്ലസ് വൺ വിദ്യാർഥിയെ കുത്തി; കേസെടുത്ത് പോലീസ്

കോഴിക്കോട്: ഫറോക്കിൽ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാർഥിയുമായി പ്രശ്നമുണ്ടായിരുന്ന മണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് തർക്കം പറഞ്ഞു തീർക്കുന്നതിനിടെ കഴുത്തിൽ കത്തികൊണ്ടു കുത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പ്ലസ് വൺ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിയും മണ്ണൂർ സ്വദേശിയായി വിദ്യാർഥിയും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തർക്കം പറഞ്ഞു തീർക്കാനാണ് മണ്ണൂർ സ്വദേശിയായ വിദ്യാർഥിയുടെ പിതാവ് ഇരുവരെയും വിളിച്ചു വരുത്തിയത്. സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തു.

You might also like

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

Top Picks for You
Top Picks for You