newsroom@amcainnews.com

മെക്സിക്കോയിൽ ബസ് ട്രെക്കിലേക്കിടിച്ച് കയറി അപകടം; 41 പേർ മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കൻ മേഖലയിൽ ബസ് അപകടത്തിൽപ്പെട്ട് 41 പേർ മരിച്ചു. ശനിയാഴ്ച രാവിലെയാണ് 48 പേരുമായി പോയ ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയത്. 38 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് അപകടത്തിൽ മരിച്ചത്. ബസിൽ 48 പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ട്രെക്ക് ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം ശനി പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

കൂട്ടിയിടിക്ക് പിന്നാലെ ബസ് പൂർണമായി കത്തിനശിച്ചതാണ് മരണ സംഖ്യ ഇത്രയും ഉയരാൻ കാരണമായത്. അപകടത്തിന് പിന്നാലെ ബസ് അഗ്നിഗോളമാവുകയായിരുന്നു. ബസിന്റെ ലോഹ നിർമ്മിതമായ ഫ്രെയിം മാത്രമാണ് അപകടത്തിൽ ബാക്കിയുള്ളത്. യാത്രക്കാരിൽ മിക്കവരും തിരിച്ചറിയാനാവാത്ത രീതിയിൽ കത്തിനശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ടൂർസ് അകോസ്റ്റ എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നേരിട്ട ദുരന്തത്തിൽ ഖേദം രേഖപ്പെടുത്തിയ കമ്പനി മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളിൽ എല്ലാ സഹകരണവും ലഭ്യമാക്കുമെന്ന് വിശദമാക്കിയിട്ടുണ്ട്. ബസ് അമിത വേഗത്തിൽ അല്ലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മെക്സിക്കോയിലെ ചെറുനഗരമായ എസ്കാർസെഗയ്ക്ക് സമീപത്തായാണ് അപകടമുണ്ടായത്. കാൻകുനിൽ നിന്ന് ടാബാസ്കോയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. പൂർണമായും കത്തിനശിച്ച നിലയിൽ മൃതദേഹങ്ങളുള്ളതിനാൽ തിരിച്ചറിയൽ നടപടികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

You might also like

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

Top Picks for You
Top Picks for You