newsroom@amcainnews.com

മുടിയെ സ്ട്രോം​ഗ് ആക്കാൻ കഴിക്കാം ഈ ഏഴ് പഴങ്ങൾ

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ തടയാനും ഞരമ്പുകളെ ശക്തമാക്കാനും കഴിയും. കൊളാജൻ ഉൽപാദനത്തിനും ഇത് സഹായിക്കുന്നു. കൂടാതെ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും.

മുടിയുടെ ആരോ​ഗ്യത്തിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള പഴങ്ങൾ മുടി വേ​ഗത്തിൽ വളരുന്നതിന് സഹായിക്കുന്നു. കൂടാതെ, ഇത് മുടി പൊട്ടുന്നത് തടയാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. മുടിയുടെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ പഴങ്ങൾ.

ഓറഞ്ച്

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ തടയാനും ഞരമ്പുകളെ ശക്തമാക്കാനും കഴിയും. കൊളാജൻ ഉൽപാദനത്തിനും ഇത് സഹായിക്കുന്നു. കൂടാതെ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും.

പീച്ച്

മുടി വളർച്ചയ്ക്ക് ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണ് പീച്ച്. കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ പീച്ചിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള തലയോട്ടിയ്ക്കും സെബം ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യുന്ന വിറ്റാമിൻ എയും പീച്ചിൽ അടങ്ങിയിട്ടുണ്ട്. മുടി പൊട്ടുന്നത് തടയാനും പീച്ച് നല്ലതാണ്.

വാഴപ്പഴം

മുടി വളരാൻ ഏറ്റവും ഫലപ്രദമായ പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. അവയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ തലയോട്ടി നിലനിർത്താൻ സഹായിക്കും. ഇത് മുടി വളർച്ചയ്ക്ക് നിർണായകമാണ്. വിറ്റാമിൻ ബി 6 ഉം ഇതിലുണ്ട്. ഇത് തലയോട്ടിയിലേക്ക് ഓക്സിജൻ എത്തിക്കുകയും മുടി വളർച്ച ​വേ​ഗത്തിലാക്കുകയും ചെയ്യും.

പേരയ്ക്ക

മുടിക്ക് കരുത്ത് നൽകുന്ന മറ്റൊരു പഴമാണ് പേരയ്ക്ക. പേരയ്ക്കയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നത് തടയുന്നു. മുടി വളർച്ചയെ സഹായിക്കുന്ന പോഷകങ്ങൾ ഇവയിലുണ്ട്. 

സ്ട്രോബെറി

സ്ട്രോബെറിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ തടയുന്ന വിറ്റാമിൻ ബി 5 യും ഇതിൽ അടങ്ങിയിട്ടുണ്ട്. 

അവാക്കാഡോ

അവോക്കാഡോ മുടി വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റൊരു പഴമാണ്. മുടിക്ക് ഈർപ്പം നൽകാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്. ഇത് വരണ്ടതും പൊട്ടുന്നതും തടയുന്നു. ഇതുകൂടാതെ, വിറ്റാമിൻ ഇ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് അവാക്കാഡോ.

പെെനാപ്പിൾ

വിറ്റാമിൻ സിയും കാൽസ്യവും അടങ്ങിയിരിക്കുന്നതിനാൽ പെെനാപ്പിൾ മുടിവളർച്ചയ്ക്കും നല്ലതാണ്. ഇവ രണ്ടും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. അതേസമയം വിറ്റാമിൻ സി മുടിയെ ശക്തമാക്കുകയും കേടുപാടുകൾ അകറ്റുന്നതിനും സഹായിക്കുന്നു. 

You might also like

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

Top Picks for You
Top Picks for You