newsroom@amcainnews.com

മുക്കത്ത് ജീവനക്കാരിയെ ഹോട്ടൽ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമം; അതിക്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ 29കാരി നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിൽ

കോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരുക്ക്. പുതുതായി ആരംഭിച്ച സാകേതം എന്ന സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ 29കാരിക്കാണ് പരുക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. വീഴ്ചയിൽ നട്ടെല്ലിനു പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകി. മൂന്നു മാസമായി ലോഡ്ജിലെ ജീവനക്കാരിയാണ്. രാത്രി ഫോൺ നോക്കിയിരിക്കെ മൂന്നു പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് കേസ്. അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

You might also like

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

Top Picks for You
Top Picks for You