newsroom@amcainnews.com

മലയാളി കോൺഗ്രസ് നേതാവ് കാനഡയിൽ അന്തരിച്ചു

എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റിൽ മലയാളി കോൺഗ്രസ് നേതാവ് ടി.സി. സെബാസ്റ്റ്യൻ (മണി -74) അന്തരിച്ചു. ആലക്കോട് പ്രദേശത്തെ ആദ്യകാല കോൺഗ്രസ് നേതാവും ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഭാര്യ മേരിക്കുട്ടിയോടൊപ്പം മകളുടെ കുടുംബത്തോടൊപ്പം എഡ്മിന്റിൽ താമസിച്ചു വരികയായിരുന്നു.

മക്കൾ: റിൻസി (ഭർത്താവ് പി.വി. ബൈജു – കാലടി), റിജോഷ് (ഭാര്യ ജിഷ – മണിക്കടവ്, ഓസ്‌ട്രേലിയ), പരേതനായ റിനിൽ. സഹോദരങ്ങൾ: ഏബ്രഹാം (കുനാതപുരം), തോമസ് (ഗബ്രി – കർണാടക), ജെയിംസ് (ആലക്കോട്), തങ്കമ്മ (പരപ്പ), വത്സമ്മ (നെല്ലിക്കുറ്റി), പരേതരായ ബേബി, ജോൺ മാത്യു.

പൊതുദർശനം നാളെ വൈകുന്നേരം 5 മണി മുതൽ സ്വവസതിയിൽ. സംസ്കാരം 8 ‌‌ന് രാവിലെ 10 മണിക്ക് ആലക്കോട് കുട്ടാപറമ്പിലെ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.

You might also like

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

Top Picks for You
Top Picks for You