newsroom@amcainnews.com

ഭീകരവാദ ശൃംഖലകൾ തകർക്കാൻ കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു പൊലീസ്; കണ്ടുകെട്ടിയത് പാക് ഭീകരവാദ സംഘടനകളിലെ 11 കമാൻഡർമാരുടെ സ്വത്തുക്കൾ

ജമ്മു: കിഷ്ത്വർ ജില്ലയിലെ ഭീകരവാദ ശൃംഖലകൾ തകർക്കുന്നതിന്റെ ഭാ​ഗമായി പാക് ഭീകരവാദ സംഘടനകളിലെ 11 കമാൻഡർമാരുടെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. മറ്റ് 18 പേരുടെ കൂടി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായിവരികയാണെന്നും ഛിനാബ് താഴ്വാര മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിൻ്റെയും ഭാ​ഗമായാണ് ഈ നടപടിയെന്നും പൊലീസ് പറ‍ഞ്ഞു.

11 പേർക്കെതിരെയും യു.എ.പി.എ ചുമത്തി അന്വേഷണം നടന്നുവരികയായിരുന്നെന്ന് കിഷ്ത്വാർ എസ്.എസ്.പി ജാവേദ് ഇഖ്ബാൽ മിർ അറിയിച്ചു. ഷബീർ അഹമദ് എന്ന ജുനൈദ്, ജമാൽ ദിൻ നൈക് എന്ന മുദാസിർ, ഷബിർ അഹമദ്, മൻസൂർ അഹമദ്​, ​ഗുലാം മുഹമ്മദ് ​ഗുജ്ജർ, ​ഗുലാം നബി എന്ന മജീദ്, മുഹമ്മദ് ഷാഫി എന്ന അംജാദ്, ​ഗുലാം ഹുസൈൻ ഷെയ്ഖ്, ബഷീർ അഹമ്മദ് റൈന എന്ന ഷൗക്കത്ത്, ​ഗുലാം അഹമ്മദ് എന്ന ജാവിദ്, ​ഗുലാബു എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You