newsroom@amcainnews.com

പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പോലെ ഒന്നും സംഭവിച്ചിട്ടില്ല, ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ല; ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ

ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഇളയരാജ. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ലെന്നും ഇളയരാജ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം പ്രത്യക്ഷപ്പെട്ടത്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊഴുത്തതോടെയാണ് ഇളയരാജ തന്നെ പ്രതികരിച്ച് രംഗത്തെത്തിയത്.

ഇളയരാജ പ്രാർത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞത്. ആചാര ലംഘനമാണെന്നാരോപിച്ചാണ് അർത്ഥമണ്ഡപത്തിലേക്കുള്ള പ്രവേശനം തടഞ്ഞത്. തുടർന്ന് അർത്ഥമണ്ഡപത്തിന് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികൾ ഹാരമണിയിച്ച് ആദരിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്മെൻറിൻറെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണവും നൽകി.

സംഭവം പുറം ലോകമറിഞ്ഞതോടെ ഇളയരാജയെ തടഞ്ഞ നടപടിക്കെതിരെയുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി. ഇന്നലെ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ തിരുവണ്ണാമലൈ ജില്ലാ കളക്ടർക്കും പ്രവേശനം നിഷേധിച്ചിരുന്നു. ചർച്ചകൾ നീണ്ടു പ്രശ്നം കൂടുതൽ രൂക്ഷമാകുമെന്ന സാഹചര്യത്തിലാണ് പ്രതികരണം.

‘അന്നക്കിളി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച ഇളയരാജ 45 വർഷത്തിലേറെയായി തമിഴ് സിനിമാ മേഖലയിലും പ്രവർത്തിച്ചു വരികയാണ്. ഇളയരാജ സംഗീത സംവിധാനം നിർവഹിക്കുന്ന ‘വിടുതലൈ പാർട്ട്- 2’ ഡിസംബർ 20 ന് റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ വിവാദം.

You might also like

വീടുകൾ വാങ്ങുന്നവർക്ക് ആശ്വാസമായി ഫോർഡ് സർക്കാർ; പുതിയ വീടുകൾക്ക് എച്ച്.എസ്.ടി ഇളവ്

കാൽഗറി മുൻ മേയർക്കും കൗൺസിലർമാർക്കുമെതിരെ ആർ.സി.എം.പി അന്വേഷണം; കൗൺസിലർമാരുടെ ഫോണുകൾ പിടിച്ചെടുത്തു, കാൽഗറി രാഷ്ട്രീയത്തിൽ വൻ വിവാദം

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

2025ൽ‍ നോവ സ്കോഷിയ പവർ കമ്പനിയിലുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് ഒൻപത് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

Top Picks for You
Top Picks for You