newsroom@amcainnews.com

നെറ്റ്ഫ്ലിക്സ് കാനഡയിൽ നിരക്ക് വർധിപ്പിച്ചു

ഓട്ടവ: കാനഡയിൽ നിരക്ക് വർധിപ്പിച്ച് നെറ്റ്ഫ്ലിക്സ്. പരസ്യങ്ങളോടുകൂടിയ സ്റ്റാൻഡേർഡ് പ്ലാനിന് പ്രതിമാസം 2 ഡോളർ വർധിച്ച് 7.99 ഡോളർ ആകും. അതേസമയം പരസ്യങ്ങളില്ലാത്ത സ്റ്റാൻഡേർഡ് പ്ലാനിന് പ്രതിമാസം 2.50 ഡോളർ വർധിച്ച് 18.99 ഡോളർ ആയി ഉയരും. ഒപ്പം പ്രീമിയം പ്ലാൻ പ്രതിമാസം മൂന്ന് ഡോളർ വർധിച്ച് 23.99 ഡോളറും ആകും.

എന്നാൽ, ഒരു അധിക അംഗത്തെ ചേർക്കുന്നതിനുള്ള ഫീസിൽ മാറ്റമില്ലെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. പുതിയ സബ്‌സ്‌ക്രൈബർമാർക്ക് പുതിയ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരും. എന്നാൽ, നിലവിലുള്ള അംഗങ്ങൾക്ക് അവരുടെ അടുത്ത ബില്ലിലാണ് മാറ്റമുണ്ടാകുക. യുണൈറ്റഡ് സ്റ്റേറ്റ്സ്, പോർച്ചുഗൽ, അർജൻ്റീന എന്നിവിടങ്ങളിലെ മിക്ക പ്ലാനുകളിലും നിരക്ക് വർധിപ്പിച്ചതായി നെറ്റ്ഫ്ലിക്സ് പറയുന്നു. 2022-ലാണ് കാനഡയിൽ അവസാനമായി നിരക്ക് വർധിപ്പിച്ചത്.

You might also like

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

അപ്രതീക്ഷിതമായെത്തിയ ശക്തമായ മഞ്ഞുവീഴ്ചയിൽ ഉലഞ്ഞ് കാൽഗറി; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

എച്ച്-1ബി വിസ രജിസ്ട്രേഷനിൽ വൻ ഇടിവ്; ഇന്ത്യൻ ഐടി ഉദ്യോഗാർത്ഥികൾക്ക് ഗുണകരം

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You