newsroom@amcainnews.com

ജസ്റ്റിൻ ട്രൂഡോയുടെ മകൻ സേവ്യർ ട്രൂഡോ സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നു; ഇൻസ്റ്റാഗ്രാമിൽ പ്രൊമോഷണൽ വീഡിയോ

ഓട്ടവ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും സോഫി ഗ്രെഗോയറിൻ്റെയും മൂത്ത മകനായ സേവ്യർ ട്രൂഡോ സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നു. സേവ്യർ ട്രൂഡോ തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഇതുമായി ബന്ധപ്പെട്ട ഒരു പ്രൊമോഷണൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഒരു കൗമാരക്കാരൻ ഹൂഡി ധരിച്ച് ഒട്ടാവയിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്നതാണ് പ്രമോഷണൽ വീഡിയോയിൽ കാണിക്കുന്നത്. വീഡിയോ പ്രകാരം, “ടിൽ ദ നൈറ്റ്സ് ഡൺ” എന്ന് പേരിട്ടിരിക്കുന്ന ഗാനം ഫെബ്രുവരി 21ന് പുറത്തിറങ്ങും. അദ്ദേഹത്തിൻ്റെ YouTube ചാനലായ സേവിയേഴ്‌സ് അല്ലെങ്കിൽ സാവിൽ മ്യൂസിക് വിഡിയോ ലഭ്യമാകും. കൂടാതെ എല്ലാ പ്രധാന സംഗീത പ്ലാറ്റ്‌ഫോമുകളിലും ട്രാക്ക് ഡൗൺലോഡ് ചെയ്യാം.

View this post on Instagram

A post shared by Xav (@xavtrudeau_)

R&B വിഭാഗത്തിൽ ഒരു പുതിയ രൂപം കൊണ്ടുവരാനും തൻ്റെ പാട്ടുകളും വരികളും കൊണ്ട് യുവാക്കളെ പ്രചോദിപ്പിക്കാനും സേവ്യർ ആഗ്രഹിക്കുന്നതായി ഓട്ടവ ആസ്ഥാനമായുള്ള പാത്ത്‌വേ മ്യൂസിക് ഗ്രൂപ്പ് ലേബലിൻ്റെ സഹസ്ഥാപകനായ ജോയി ബോയർ പറഞ്ഞു. സേവ്യർ സമീപ ഭാവിയിൽ കൂടുതൽ പാട്ടുകളും പ്രോജക്റ്റുകളും പുറത്തിറക്കും. ഈ വർഷാവസാനം ലൈവ് ഷോകൾ, ടൂറുകൾ എന്നിവയ്‌ക്കായുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് ബോയർ പറഞ്ഞു

You might also like

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

Missing NYC grandma found dead in Las Vegas drainage ditch as surveillance captures her ‘collapsing’ during final moments: cops

ന്യൂയോർക്കിൽ നിന്ന് കാണാതായ വൃദ്ധയെ ലാസ് വെഗാസിൽ മരിച്ച നിലയിൽ കണ്ടെത്തി

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

Southern warning Trump warns SC voters they’ll ‘lose everything’ if Darline Graham doesn’t win high-stakes Senate race

ഡാർലിൻ ഗ്രഹാം തോറ്റാൽ ‘എല്ലാം നഷ്ടപ്പെടും’: ദക്ഷിണ കരോളിന വോട്ടർമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

Top Picks for You
Top Picks for You