newsroom@amcainnews.com

ഗ്രീൻലാൻഡ് ‘വാങ്ങാനുള്ള’ ട്രംപിന്റെ വാഗ്ദാനം തമാശയല്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ട്രംപ് ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഗ്രീൻലാൻഡ് ‘വാങ്ങാനുള്ള’ ട്രംപിന്റെ വാഗ്ദാനം തമാശയല്ലെന്നും അദ്ദേഹം പറഞ്ഞു. മെഗിൻ കെല്ലി ഷോയ്ക്കിടെ ട്രംപ് ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് റൂബിയോ ആവർത്തിച്ചു. ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ സൈനിക ബലപ്രയോഗം നടത്തുന്നത് പ്രസിഡന്റ് തള്ളിക്കളഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

അർധ സ്വയംഭരണാവകാശമുള്ള ഡാനിഷ് പ്രദേശം ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ താത്പര്യമാണെന്നും കൂട്ടിച്ചേർത്തു. ഇതൊരു തമാശയല്ലെന്നും ഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ചല്ല നമ്മുടെ ദേശീയ താത്പര്യത്തിലാണെന്നും അത് പരിഹരിക്കേണ്ടതുണ്ടെന്നും റൂബിയോ പറഞ്ഞു. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് പ്രസിഡന്റിന്റെ മുൻഗണനയിലുണ്ടെന്നും അദ്ദേഹം ആ കാര്യം പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കിയ റൂബിയോ തന്ത്രപരമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് കൃത്യമായി ചർച്ച ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും നാല് വർഷത്തിന് ശേഷം ആർട്ടിക് മേഖലയിലെ തങ്ങളുടെ താത്പര്യം കൂടുതൽ സുരക്ഷിതമാകുമെന്ന് ഉറപ്പിക്കാമെന്നും റൂബിയോ കൂട്ടിച്ചേർത്തു.

ആർട്ടിക് മേഖല അമേരിക്ക ‘പ്രതിരോധിക്കേണ്ട’ ഒരു നിർണായക കപ്പൽ പാതയായി മാറുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ചൈന അവിടെ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാൻ ശ്രമിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ഗ്രീൻലാൻഡിൽ യു എസ് സൈന്യത്തിന് സ്ഥിരം താവളം ഉണ്ട്. അത് ബാലിസ്റ്റിക് മിസൈൽ മുൻകൂർ മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കുന്നു. ഡെൻമാർക്കിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ശ്രമം ശക്തമാക്കിയ ഗ്രീൻലാൻഡിന്റെ പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ ദ്വീപ് വിൽപ്പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.

You might also like

ട്രംപിന്റെ 1.776 ബില്യൺ ഡോളറിന്റെ ‘വെപ്പണൈസേഷൻ’ ഫണ്ട് വൻ പ്രതിഷേധത്തിന് കാരണമാകുന്നു; എന്നാൽ കോടതിയിൽ ചോദ്യം ചെയ്യുക എളുപ്പമാകില്ല

കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ നീക്കം

യൂറോപ്പല്ല; പച്ചപ്പും കോടമഞ്ഞും ആകാശവും ഒന്നാകുന്ന ഈ ഇടം കേരളത്തിലാണ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനം സെപ്റ്റംബർ 12, 13 തീയതികളിൽ

ഹോർമുസ് കടലിടുക്കിലെ കപ്പൽ വിലക്ക്: ഇറാന് പുതിയ ഉപരോധങ്ങളുമായി യൂറോപ്യൻ യൂണിയൻ

സുരക്ഷാ ആശങ്ക: സർക്കാർ ഓഫീസുകളിൽ ചൈനീസ് ഡ്രോണുകൾ നിരോധിക്കാൻ ഒൻ്റാരിയോ സർക്കാർ

Top Picks for You
Top Picks for You