newsroom@amcainnews.com

ക്യൂബെക്കിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു; അഭയാർത്ഥികൾക്കുള്ള സാമൂഹിക സഹായം നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി സർക്കാർ

ക്യൂബെക്കിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഇവർക്കുള്ള സാമൂഹിക സഹായം വെട്ടിക്കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി ക്യൂബെക് സർക്കാർ. തങ്ങൾക്കുണ്ടായ ചെലവുകൾ തിരികെ നൽകാൻ ഫെഡറൽ സർക്കാർ തയ്യാറാകാത്തതിനാലാണ് ഈ കടുത്ത നിലപാടെന്ന് മന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർഗ് വ്യക്തമാക്കി.

സ്വീകരിക്കാനാവുന്നതിനുലം കൂടുതൽ അഭയാർത്ഥികൾ ക്യൂബെക്കിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2024-ൽ മാത്രം അഭയാർത്ഥികൾക്കായി ക്യൂബെക്കിന് ഏകദേശം $733 ദശലക്ഷം ചെലവഴിക്കേണ്ടി വന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ $500 ദശലക്ഷവും സാമൂഹിക സഹായങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു. തൊഴിൽ പെർമിറ്റ് ലഭിച്ചിട്ടും മാസങ്ങളോളം ജോലി കണ്ടെത്താതെ സാമൂഹിക സഹായത്തിൽ തുടരുകയാണ് ഒട്ടേറെ അഭയാർത്ഥികൾ. ഇവരെ മറ്റ് പ്രവിശ്യകളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ സഹായം ഗണ്യമായി കുറയ്ക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി സൂചന നൽകി.

യഥാർത്ഥ അപേക്ഷകരെ തിരിച്ചറിയുന്നതിനും, വിസ നൽകുന്ന നയം കർശനമാക്കുന്നതിനും, കാനഡയിലേക്ക് തെറ്റായ കാരണം പറഞ്ഞ് പ്രവേശിക്കുന്നത് തടയുന്നതിനും ഫെഡറൽ സർക്കാർ കൂടുതൽ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് റോബർഗ് കത്തെഴുതിയിട്ടുണ്ട്. കൂടാതെ, പുതുതായി വരുന്നവരെ കാനഡയിലുടനീളം തുല്യമായി പുനരധവസിപ്പിക്കാൻ ഫെഡറൽ സർക്കാർ നടപടിയെടുക്കണമെന്നും ക്യൂബെക്ക് ആവശ്യപ്പെടുന്നു.

You might also like

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

Top Picks for You
Top Picks for You