newsroom@amcainnews.com

കുമ്പസാരകൂട്ടിൽനിന്നും വത്തിക്കാനിലേക്കു..!

ഷാജി ഏബ്രഹാം.

ഒരു സന്ധ്യാ സമയം
അർജന്റീനയിലെ ഒരു തിരക്കുള്ള ഒരു തെരുവിന്റെ ഒരുവശത്ത് പൂക്കൾ വിൽക്കുന്ന ഒരു കടയിൽ നിന്നും ഏകദേശം ഇരുപതുവസ്സുള്ള ബെർഗോഗ്ലിയോ എന്ന ചെറുപ്പക്കാരൻ ഒരു ബൊക്കെ വാങ്ങി , ആ സന്ധ്യയിൽ താൻ സ്നേഹിക്കുന്ന പെൺകുട്ടിക്ക് കൊടുക്കുവാനായിരുന്നു അത്.
ആ തെരുവിൽകൂടി അദ്ദേഹം മുന്നോട്ടുനടന്നു , പെട്ടെന്ന് മനോഹരമായ ഓർഗൻശബ്ദം ആ തെരുവിൽ തലയുയർത്തിനിൽക്കുന്ന പള്ളിയിൽ നിന്നും ഒഴുകിയെത്തി. ആരോ തന്നെ ആകർഷിക്കുന്നതുപോലെ തോന്നി പതുക്കെ ആ ചെറുപ്പക്കാരൻ രീതിയിൽ ആ പള്ളിയിലേക്ക് നടന്നുകയറി, ആ പള്ളിയിലെ ചെറിയ വെളിച്ചത്തിൽ അദ്ദേഹം കുറേനേരം മൗനമായി നിന്നു. പെട്ടെന്നൊരു കാൽപ്പെരുമാറ്റം ആ പള്ളിയുടെ അൾത്താരയിൽ നിന്നും കേട്ടു , ആരോ ഒരാൾ തന്റെ അടുത്തേക്ക് നടന്നു വരുന്നത് ബെർഗോഗ്ലിയോ കണ്ടു, വളരെ ക്ഷീണിച്ച , പ്രായം ചെന്ന ഒരു പുരോഹിതനായിരുന്നു അത്.
അകത്തേക്ക് വരൂ …, ആ പുരോഹിതൻ അവനെ അകത്തേക്ക് വിളിച്ചു.
ഞാൻ വെറുതേ …. ഒരു യാത്രയ്ക്കിടയിൽ കയറിയെന്നേ ഉള്ളൂ , ബെർഗോഗ്ലിയോ പറഞ്ഞു.
അകത്തേക്ക് വരൂ , വീണ്ടും ആ പുരോഹിതൻ അദ്ദേഹത്തെ വിളിച്ചു.
അവർ രണ്ടുപേരും പള്ളിയുടെ വശത്തുള്ള കുമ്പസാര കൂടിന്റെ അടുത്തേക്ക് നടന്നു. പുരോഹിതൻ ആ കുമ്പസാരക്കൂട്ടിൽ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിൽ ഇരുന്നു. ബെർഗോഗ്ലിയോ മറുവശത്തും ഇരുന്നു.

ബെർഗോഗ്ലിയോ അപരിചിതനായ പുരോഹിതനെ സൂക്ഷിച്ചു നോക്കി.
ഇതിനുമുമ്പ് കണ്ടിട്ടില്ലല്ലോ , പുതിയ ആളാണോ ? ബെർഗോഗ്ലിയോ ചോദിച്ചു.
അതേ , എന്റെ പേര് പരീഖ് പട്രിസിയോ ഞാനിവിടെ അടുത്തുള്ള രോഗികൾ താസിക്കുന്ന ഇടത്തു താമസിക്കുന്നു.
അവിടെ രോഗികളെ നോക്കുകയാണോ ?
അല്ല , ഞാൻ ഒരു രക്താർബുദ രോഗിയാണ്. എന്നാൽ ഞാൻ പള്ളികളിലും പോകും , പുരോഹിതൻ പറഞ്ഞു. എന്നിട്ടു തുടർന്നു , ഇന്നുരാവിലെ ക്രിസ്തു ദർശനത്തിൽ എന്നോടുപറഞ്ഞു , ഇന്ന് ഈ പള്ളിയിൽ കുമ്പസാരത്തിനായി ഒരാൾ വരുമെന്ന്. നീ അവനെ കേൾക്കണം എന്ന്. എന്നാൽ നീ വരുന്ന സമയം വരെ ആരും വന്നില്ല. ഒരു പക്ഷേ നിനക്കുവേണ്ടിയായിരിക്കും ക്രിസ്തു എന്നെ അയച്ചത്.
എന്നിട്ടു പുരോഹിതൻ തുടർന്നു ; എന്താ കുഞ്ഞേ നിന്നെ അലട്ടുന്ന പ്രശ്നം ?

ബെർഗോഗ്ലിയോ, തന്റെ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ , മനസ്സിന്റെ ഉള്ളിൽ അടിഞ്ഞുകൂടിയ ദൈവ വേലയ്ക്കായുള്ള ആഗ്രഹം അതിനു തടസ്സം നിൽക്കുന്ന ലോകമോഹങ്ങൾ ഇതൊക്കെ ആ കുമ്പസാരകൂട്ടിൽ നിന്നും ഞരക്കങ്ങളായി പുറത്തേക്കു വന്നു.
എന്നിട്ടു ബെർഗോഗ്ലിയോ ആ കൂട്ടിൽ മറുഭാഗത്തിരിക്കുന്ന പുരോഹിതന്റെ കണ്ണുകളിലേക്ക് നോക്കി , ആ കണ്ണുകൾ ക്രിസ്തുവിന്റെ കണ്ണുകളായി ആ മുഖം ക്രിസ്തുവിന്റെ മുഖമായി തോന്നി.
അവസാനം ബെർഗോഗ്ലിയോ തന്റെ കുമ്പസാരം കഴിഞ്ഞ് എഴുന്നേറ്റു ഉറച്ച തീരുമാനമായി.
പിന്നീട് അദ്ദേഹം ജെസ്യുട്ട് സഭയുടെ പുരോഹിതനായി. പിന്നീട് അങ്ങോട്ട് സംഭവ ബഹുലമായ ജീവിതവും ശുശ്രൂഷയുമായി അവസാനം ലോകം ആദരിക്കുന്ന ഒരു പദവിയിലേക്ക് ഉയർത്തപ്പെട്ടു. അദ്ദേഹമാണ് പോപ്പ് ഫ്രാൻസിസ് മാർപാപ്പ.

പോപ്പ് ഫ്രാൻസിസ് ലോക കത്തോലിക്കാ സഭയുടെ തലവനായി ഉയർത്തപ്പെടുന്നത് ഒരു നിയോഗം പേറിക്കൊണ്ടായിരുന്നു. അത് ആരംഭിച്ചത് ആ പള്ളിയിലെ കുമ്പസാര കൂട്ടിൽനിന്നുമായിരുന്നു. അഗതികളോടും അശരണരോടും പ്രത്യേകം സ്നേഹം കാട്ടിയ ഫ്രാൻസിസ് പാപ്പാ താൻ പിന്തുടന്നതു ക്രിതുവിന്റെ ആദർശം ആയിരുന്നു.
അന്ന് ആ കുമ്പസാരകൂട്ടിലിനുള്ളിൽ കണ്ട ക്രിസ്തുവിന്റെ മുഖം നേരിൽ കണ്ടാനന്ദിക്കാൻ ഈ ലോകത്തിൽനിന്നും മരണത്തിന്റെ തേരിലേറി വേർപെട്ട ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അറിയിക്കുന്നു.

നിയോഗം പേറിയ പുതിയ ഇടയൻ ഇനിയും ഈ സഭയെ നയിക്കുവാൻ ദൈവം എഴുന്നേൽപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

പ്രാർത്ഥനയോടെ.

ഷാജി ഏബ്രഹാം.

(പോപ്പ് ബെനഡിക്ടിന്റെയും പോപ്പ് ഫ്രാൻസിസിന്റെയും കഥപറയുന്ന Two Popes സിനിമയാണ് ഈ എഴുത്തിന്റെ ആധാരം. )

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

Top Picks for You
Top Picks for You