newsroom@amcainnews.com

ഇത് ഒഫിഷ്യല്‍! വേണ്ടിവന്നത് വെറും 6 ദിനങ്ങള്‍, 1000 കോടിയല്ല, അതുക്കും മേലെ ‘പുഷ്‍പ 2’; ഇതുവരെ നേടിയത്

ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തെയും വേഗതയിലുള്ള ബോക്സ് ഓഫീസ് കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഓപണിംഗ് കളക്ഷന്‍ മുതല്‍ ഇങ്ങോട്ടുള്ള ഓരോ ദിവസവും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം ഭേദിച്ചുകൊണ്ടാണ് മുന്നേറുന്നത്. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ ആറാം ദിവസം വരെയുള്ള കളക്ഷന്‍ കണക്കുകള്‍ എത്തിയപ്പോഴും അങ്ങനെതന്നെ.

ഇന്ത്യന്‍ സിനിമയില്‍ 1000 കോടി ക്ലബ്ബില്‍ എത്തുന്ന എട്ടാമത്തെ ചിത്രം ആയിരിക്കുകയാണ് പുഷ്പ 2. എന്നാല്‍ ഒരു സുപ്രധാന റെക്കോര്‍ഡോടെയാണ് അല്ലു അര്‍ജുന്‍ ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 1000 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമായിരിക്കുകയാണ് ഇത്. വെറും ആറ് ദിനങ്ങള്‍ കൊണ്ടാണ് ഈ നേട്ടം. 

2021 ല്‍ പുറത്തെത്തിയ പുഷ്‍പ ആദ്യ ഭാഗം പുഷ്‍പ: ദി റൈസ് വമ്പന്‍ വിജയവും ജനപ്രീതിയും നേടിയ ചിത്രമാണ്. ഇതിന്‍റെ സീക്വല്‍ എന്ന നിലയില്‍ ദക്ഷിണേന്ത്യ, ഉത്തരേന്ത്യ വ്യത്യാസമില്ലാതെ വലിയ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു പുഷ്പ 2. പുഷ്പ 1 ന്‍റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആറ് ദിവസം കൊണ്ട് പുഷ്പ 2 ന്‍റെ ഹിന്ദി പതിപ്പ് നേടിയിരിക്കുന്നത് 375 കോടിയാണ്! പ്രവര്‍ത്തി ദിനങ്ങളില്‍പ്പോഴും മുംബൈ അടക്കമുള്ള നഗരങ്ങളില്‍ വലിയ തിരക്കാണ് ചിത്രത്തിന്. രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളിലേക്ക് ജനം പ്രവഹിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ഇപ്പോള്‍ പ്രവചിക്കാനാവാത്ത സാഹചര്യമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

You might also like

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You