newsroom@amcainnews.com

ഒരു സാമ്പത്തിക വർഷം 2.15 കോടി രൂപ വരെ വിദേശത്തേക്ക് അയയ്ക്കാം; വിദേശത്തേക്ക് പണമയക്കുന്നവർ ആർബിഐയുടെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം

ന്ത്യൻ പൗരന്മാർ റിസർവ് ബാങ്കിൻറെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ (രക്ഷിതാവ് ഒപ്പിട്ടത്) ഓരോ പൗരൻമാർക്കും ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം യുഎസ് ഡോളർ (2.15 കോടി രൂപ) വരെ അയയ്ക്കാൻ അനുവാദമുണ്ട്. മാർച്ച് 31ന് മുമ്പ് ഒരാൾ 2.5 ലക്ഷം ഡോളർ അയയ്ക്കുകയും അടുത്ത സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്താൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരാൾക്ക് 5 ലക്ഷം ഡോളർ വിദേശത്തേക്ക് അയയ്ക്കാൻ കഴിയും.

അംഗീകൃത ഡീലർമാരിൽ നിന്ന് ഇന്ത്യൻ രൂപ ഉപയോഗിച്ച് ഡോളർ വാങ്ങാം, ഇത് ഉപയോഗിച്ച് വിദേശത്ത് ഓഹരികൾ പോലുള്ള ആസ്തികൾ വാങ്ങാനോ അവിടെ ചെലവഴിക്കാനോ കഴിയും. നിയമ പ്രകാരം വിദേശനാണ്യം (ഫോറെക്സ്) അുവദീയമായ കറൻറ് അക്കൗണ്ട് ഇടപാടുകൾ,ക്യാപിറ്റൽ അക്കൗണ്ട് ഇടപാടുകൾ അല്ലെങ്കിൽ ഇവ രണ്ടും സംയോജിപ്പിച്ചാൽ മാത്രമേ പണം അയയ്ക്കാൻ കഴിയൂ. ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിൻറെ വലിയൊരു ഭാഗം വിദേശ സാമ്പത്തിക ആസ്തികൾ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് അയയ്ക്കുന്നതെന്നാണ് കണക്കുകൾ. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം വിദേശ ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങളിൽ വർഷം തോറും 78% വർദ്ധനവ് ഉണ്ടായതായി 2024 ഒക്ടോബറിലെ കണക്കുകൾ കാണിക്കുന്നു.

പുതിയ ആർബിഐ നിയമം അനുസരിച്ച്, ഉപയോഗിക്കാത്ത ഏതെങ്കിലും വിദേശാണ്യം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അത് തിരികെ ൽകണം. തിരിച്ചെടുക്കപ്പെട്ട/ ചെലവഴിക്കാത്ത/ ഉപയോഗിക്കാത്തതും വീണ്ടും നിക്ഷേപിക്കാത്തതുമായ വിദേശ നാണ്യം, ഇന്ത്യയിലേക്ക് മടങ്ങിയ തീയതി മുതൽ 180 ദിവസത്തിുള്ളിൽ തിരിച്ചയക്കുകയും അംഗീകൃത ഡീലർക്ക് കൈമാറുകയും വേണം

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You