newsroom@amcainnews.com

ഷീ-കാർണി കൂടിക്കാഴ്ച: വാതിലുകൾ തുറന്ന് ചൈനീസ് വിപണി, കനോല കർഷകർക്ക് ആശ്വാസം

കനേഡിയൻ കനോല കർഷകർക്ക് ആശ്വാസമായി ചൈനീസ് വിപണി വീണ്ടും തുറക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വർഷങ്ങളായി നിലനിന്നിരുന്ന വ്യാപാര തർക്കത്തിന് പരിഹാരമായതായി പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡയിൽ വിപണിയൊരുക്കുന്നതിനും കനോലയുടെ ഇറക്കുമതി തീരുവ ചൈന കുറയ്ക്കുന്നതിനുമുള്ള നിർണ്ണായക വ്യാപാര കരാറിൽ ഒപ്പുവെച്ചതായും കാർണി അറിയിച്ചു. മാർച്ചോടെ കനോല ഇറക്കുമതി തീരുവ 15 ശതമാനമായി ചൈന കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് വലിയ പുരോഗതിയാണെന്നും കാർണി കൂട്ടിച്ചേർത്തു.

കരാർ പ്രകാരം മാർച്ച് മുതൽ കുറഞ്ഞത് വർഷാവസാനം വരെ കനേഡിയൻ കനോല മീൽസ്, ലോബ്സ്റ്ററുകൾ, ക്രാബ്‌സ്, പയർ എന്നിവയ്ക്ക് ചൈന തീരുവ ഈടാക്കില്ല. പകരം, 6.1 ശതമാനം താരിഫ് നിരക്കിൽ 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ വരെ കനേഡിയൻ വിപണിയിൽ അനുവദിക്കും, കാർണി അറിയിച്ചു.

You might also like
Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

അമിതമായി ചൂടാകുന്നു: ചൈനീസ് സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Top Picks for You
Top Picks for You