newsroom@amcainnews.com

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ മാർച്ച് 28 വരെ വിന്റർ ഷെഡ്യൂൾ; സർവീസുകളിൽ 22% വർധന

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22% കൂടും. ഇന്ന് മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു.

നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈത്ത്, ക്വാലലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും.

രാജ്യാന്തര സർവീസുകൾ (300 പ്രതിവാര സർവീസുകൾ 326 ആയി കൂടും)
പ്രതിവാര സർവീസുകൾ:

​•​അബുദാബി – 66
​•​ഷാർജ – 56
​•​ദമാം – 28
​•​കുവൈത്ത് – 24
​•​മാലെ– 24
​•​ദുബായ് – 22
​•​മസ്കത്ത് – 22
​•​ക്വലലംപുർ – 22
​•​ദോഹ – 20
​•​സിംഗപ്പൂർ – 14
​•​ബഹ്‌റൈൻ – 10
​•​കൊളംബോ – 08
​•​റിയാദ് – 06
​•​ഹാനിമാധൂ – 04

ആഭ്യന്തര സർവീസുകൾ (പ്രതിവാര സർവീസ് 300ൽ നിന്ന് 406 ആയി ഉയരും)
​•​ബെംഗളൂരു – 92
​•​ഡൽഹി – 84
​•​മുംബൈ – 70
​•​ചെന്നൈ – 42
​•​ഹൈദരാബാദ് – 28
​•​നവി മുംബൈ – 28
​•​കൊച്ചി – 26
​•​ട്രിച്ചി – 12
​•​കണ്ണൂർ – 10
​•​പുണെ – 08
​•​മംഗളൂരു – 06

You might also like

ബ്ലഡ് സേഫ്റ്റി മോണിറ്ററിങ് പ്രോ​ഗ്രാം നിർത്തുന്നു; പ്രതിഷേധം ശക്തം

ഇന്ത്യയിൽനിന്ന് നാല് കിലോഗ്രാമിലധികം കഞ്ചാവ് ഇറക്കുമതി ചെയ്തതിന് ഓട്ടവ സ്വദേശിയായ ഇന്ത്യൻ വംശജനെതിരെ കേസ്

മെലിസ ചുഴലിക്കാറ്റ്: കരീബിയൻ രാജ്യങ്ങൾക്ക് സഹായവുമായി കാനഡ

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

സൈനിക കരാറിൽ ഒപ്പ് വെച്ച് കാനഡ-ഫിലിപ്പീൻസ്

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ്: പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനിക്ക് അനുകൂലം; പ്രധാന എതിരാളി സ്വതന്ത്ര സ്ഥാനാർഥിയായ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോ

Top Picks for You
Top Picks for You