newsroom@amcainnews.com

വിന്‍റർ ഒളിമ്പിക്സ് 2026: പുരുഷ ഹോക്കിയിൽ യു എസ് ജേതാക്കൾ, കാനഡക്ക് തോൽവി

മിലാൻ : 2026 വിന്‍റർ ഒളിംപിക്സ് പുരുഷന്മാരുടെ ഐസ് ഹോക്കി ഫൈനലിൽ യു.എസിനെതിരെ കാനഡക്ക് തോൽവി. ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുഎസ് സുവർണ്ണ നേട്ടം കൈവരിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം ഓവർടൈമിലേക്ക് നീങ്ങുകയായിരുന്നു. ഓവർടൈം ആരംഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ ജാക്ക് ഹ്യൂസ് നേടിയ തകർപ്പൻ ഗോളാണ് അമേരിക്കയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്.

ആദ്യ പീരിയഡിൽ മാറ്റ് ബോൾഡിയിലൂടെ യുഎസ് ആണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ രണ്ടാം പീരിയഡിന്റെ അവസാന നിമിഷങ്ങളിൽ കേൽ മക്കാറിലൂടെ കാനഡ സമനില പിടിച്ചു. മത്സരത്തിലുടനീളം 41 ഷോട്ടുകൾ ഉതിർത്ത് കാനഡ യുഎസ് ഗോൾപോസ്റ്റിനെ വിറപ്പിച്ചെങ്കിലും ഗോൾകീപ്പർ കോന്നർ ഹെല്ലിബക്കിന്റെ ഉജ്ജ്വലമായ പ്രകടനം അമേരിക്കയ്ക്ക് തുണയായി. പരിക്കേറ്റ സിഡ്നി ക്രോസ്ബിയുടെ അഭാവം കാനഡയ്ക്ക് തിരിച്ചടിയായപ്പോൾ, ഓസ്റ്റൺ മാത്യൂസിന്റെ നേതൃത്വത്തിലിറങ്ങിയ യുഎസ് കൃത്യമായ ഇടവേളകളിൽ നടത്തിയ മുന്നേറ്റങ്ങൾ ഫലം കണ്ടു. കാനഡയുടെ ഗോൾകീപ്പർ ജോർഡൻ ബിന്നിങ്ടണും മത്സരത്തിൽ നിർണ്ണായകമായ പല സേവുകളും നടത്തി.

You might also like

സൂര്യപ്രകാശമില്ലാത്ത മാസങ്ങൾ! ശൈത്യകാലം വില്ലനാകുന്നു; കാനഡയിൽ താമസിക്കുന്നവരിൽ വിറ്റാമിൻ ‘ഡി’യുടെ അളവ് ഗണ്യമായി കുറയുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ; ഡോക്ടർമാരെ കണ്ടെത്താൻ പുതിയ പോർട്ടൽ

തീപിടുത്തത്തിന് സാധ്യത, ‘ലോജിക്സ്’ പവർ ബാങ്കുകൾക്ക് ഹെൽത്ത് കാനഡയുടെ വിലക്ക്; 20,000 പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു

കാനഡ പാസ്‌പോർട്ടിന്റെ നിറം നീലയോ പച്ചയോ ചുവപ്പോ? സ്പെഷ്യൽ പാസ്‌പോർട്ട് ആർക്കൊക്കെ ലഭിക്കും?

യുഎസ്‌-ഇറാൻ രണ്ടാംവട്ട ആണവനിർവ്യാപനചർച്ച ഇന്ന്

Top Picks for You
Top Picks for You