newsroom@amcainnews.com

കനേഡിയൻ തടി വ്യവസായത്തിന് ധനസഹായം നൽകും: മെലനി ജോളി

കനേഡിയൻ സോഫ്റ്റ്‌വുഡ് വ്യവസായത്തിന് സാമ്പത്തിക സഹായം ഉടൻ ലഭ്യമാക്കുമെന്ന് ഫെഡറൽ വ്യവസായ മന്ത്രി മെലനി ജോളി. യുഎസ് ചുമത്തിയ താരിഫ് മൂലം പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്ക് പിടിച്ചുനിൽക്കാൻ വേണ്ടിയാണിതെന്നും മന്ത്രി അറിയിച്ചു. ബിസിനസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് കാനഡയുടെ (BDC) പിന്തുണയോടെയാണ് ധനസഹായം നൽകുക. രാജ്യത്തെ പ്രമുഖ നിർമ്മാണ പദ്ധതികൾക്ക് കനേഡിയൻ തടി തന്നെ ഉപയോഗിക്കുന്ന നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ പദ്ധതി പ്രകാരം തടി വ്യവസായ സ്ഥാപനങ്ങൾക്ക് 70 കോടി ഡോളറി​ന്റെ പുതിയ ടേം ലോണുകളോ ലെറ്റർ ഓഫ് ക്രെഡിറ്റുകളോ ലഭിക്കാൻ എളുപ്പമാകും. ഓഗസ്റ്റിൽ പ്രഖ്യാപിച്ച 125 കോടി ഡോളർ സഹായ പാക്കേജിന്റെ ഭാഗമായാണ് ഈ നീക്കം. തടി വ്യവസായം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും, തൊഴിലവസരങ്ങൾ സംരക്ഷിക്കാനും മത്സരക്ഷമത വർധിപ്പിക്കാനും ‘ടീം കാനഡ’ പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like
Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Top Picks for You
Top Picks for You