newsroom@amcainnews.com

ട്രംപിന് മുന്നിൽ മുട്ടുമടക്കില്ല: യുഎസ് മദ്യ നിരോധനം തുടരും; ഒൻ്റാരിയോ സർക്കാർ

യുഎസ് മദ്യനിരോധനം തുടരുമെന്ന് വ്യക്തമാക്കി ഒൻ്റാരിയോ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി. ഒൻ്റാരിയോയിലെ എൽസിബിഒ ഔട്ട്‌ലെറ്റുകളിൽ അമേരിക്കൻ മദ്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് മദ്യനിരോധനം പ്രാദേശിക മദ്യ ഉൽപ്പാദകർക്ക് വലിയ ഗുണമുണ്ടാക്കിയെന്നും ഒൻ്റാരിയോയിലെ വൈൻ, ബിയർ വിപണിയിൽ വൻ വളർച്ച രേഖപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‌‌‌സ്റ്റീൽ, അലുമിനിയം, വാഹന മേഖല എന്നിവയ്ക്ക് മേൽ അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ കാനഡയെ സാരമായി ബാധിച്ചുവെന്നും ഇതാണ് കടുത്ത നടപടികളിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു. തീരുവകൾ ഒന്റാരിയോയിലെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമായി ഉയരാൻ കാരണമായിട്ടുണ്ട്. 2026-ൽ നടക്കാനിരിക്കുന്ന പുതിയ വ്യാപാര കരാർ (CUSMA) ചർച്ചകളിൽ കാനഡയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്നും ബെത്‌ലെൻഫാൽവി കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്ക് മേൽ ചുമത്തിയ ഉയർന്ന തീരുവകൾ പൂർണ്ണമായും നീക്കം ചെയ്യാതെ മദ്യനിരോധനം പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഒന്റാരിയോ സർക്കാർ. ഈ വ്യാപാര തർക്കം കാരണം നിലവിൽ 8 കോടി ഡോളറിന്റെ മദ്യം ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. അമേരിക്കൻ മദ്യനിരോധനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾക്ക് തടസ്സമാകുന്നതായി യുഎസ് പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like

കാനഡയുടെ പുതിയ ഗവർണർ ജനറൽ പ്രഖ്യാപനം ചൊവ്വാഴ്ച; ഇംഗ്ലീഷും ഫ്രഞ്ചും നിർബന്ധം

ആൽബർട്ടയെ വേർപെടുത്തണമെന്ന ആവശ്യം: ഹിതപരിശോധനാ ഹർജി ഇന്ന് സമർപ്പിക്കും

കാനഡയിൽ പട്ടിണി കൂടുന്നു; ജീവിതച്ചെലവിൽ ശ്വാസംമുട്ടി ജനങ്ങൾ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

നിർണ്ണായക പോരാട്ടത്തിൽ കാലിടറി; റാപ്‌റ്റേഴ്‌സിനെ തകർത്ത് കവലിയേഴ്‌സ് സെമിയിലേക്ക്

മക്കളെ കൊലപ്പെടുത്തിയ കേസിൽ കാൽഗറി സ്വദേശിയായ പിതാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി

ടൊറന്റോ റാപ്‌റ്റേഴ്സിന്റെ ഐതിഹാസിക വിജയം; ആവേശകരമായ ഓവർടൈമിൽ ക്ലീവ്‌ലാൻഡ് കാവലിയേഴ്‌സിനെ വീഴ്ത്തി റാപ്‌റ്റേഴ്സ് ഏഴാം പോരാട്ടത്തിന്

Top Picks for You
Top Picks for You