newsroom@amcainnews.com

കാട്ടുതീ: സ്റ്റർജൻ കൗണ്ടിയിൽ അടിയന്തരാവസ്ഥ

റെഡ്‌വാട്ടർ പ്രൊവിൻഷ്യൽ റിക്രിയേഷൻ മേഖലയിൽ കാട്ടുതീ അനിയന്ത്രിതമായി പടർന്നു പിടിച്ചതോടെ സ്റ്റർജൻ കൗണ്ടിയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ആൽബർട്ട സർക്കാർ.

RR205 മുതൽ വിക്ടോറിയ ട്രെയിൽ വരെയും ടൗൺഷിപ്പ് 574 മുതൽ RR205 വരെയും ടൗൺഷിപ്പ് 574 മുതൽ RR203 വരെയുമാണ് അടിയന്തരാവസ്ഥ നിലവിലുള്ളത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ റേഞ്ച് റോഡ് 212 നും 203 നും ഇടയിലുള്ള നദിയുടെ വടക്ക് ഭാഗത്താണ് ആദ്യം തീ പിടിച്ചത്. പിന്നീട് അതിവേഗം പടരുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഞായറാഴ്ച പുലർച്ചെ വരെ 110 ഹെക്ടർ സ്ഥലത്ത് തീ പടർന്നതായി കണക്കാക്കപ്പെടുന്നു. കാട്ടുതീ അനിയന്ത്രിതമായതോടെ താമസക്കാരെ ഒഴിപ്പിക്കുകയാണെന്നും തീപിടിത്തത്തിൽ ഒരു വീട് കത്തി നശിച്ചതായും ആർസിഎംപി പറഞ്ഞു.

You might also like

കെനിയയിൽ പള്ളിയിൽ ആക്രമണം; പിടിയിലായ കനേഡിയൻ പൗരനെതിരെ ഭീകരവാദ കുറ്റം

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടിങ് ആരംഭിച്ചു, ലിബറലുകൾക്ക് നിർണ്ണായകം

ഒൻ്റാരിയോ എൻഡിപി മുൻ ലീഡർ സ്റ്റീഫൻ ലൂയിസ് അന്തരിച്ചു

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 356 ഉദ്യോഗാർത്ഥികൾക്ക് PR ഇൻവിറ്റേഷൻ

കനത്ത മഞ്ഞുവീഴ്ച; കാൽഗറിയിൽ ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You