കാട്ടുതീ പുക പടരുന്നതിനാൽ മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായു ഗുണനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ. മനിറ്റോബയുടെ വടക്കുപടിഞ്ഞാറൻ നഗരമായ ഫ്ലിൻ ഫ്ലോണിലും വിനിപെഗിലും വായു ഗുണനിലവാര സൂചിക 10 ൽ കൂടുതലാണെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. പടിഞ്ഞാറൻ മനിറ്റോബയിലെ ബ്രാൻഡനിൽ ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പ്രവിശ്യയിൽ നിലവിൽ 136 സജീവ കാട്ടുതീകളുണ്ട് . ഇതിൽ 19 എണ്ണം നിയന്ത്രണാതീതമാണ്.
നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും കാട്ടുതീ പുക നിലനിൽക്കുന്നുണ്ട്. തണ്ടർ ബേയിൽ വായു ഗുണനിലവാര മുന്നറിയിപ്പും, ശനിയാഴ്ച വരെ അപകടസാധ്യത നിലനിൽക്കുന്നതായും എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നു.