newsroom@amcainnews.com

ഖേദപ്രകടനത്തിനു മുന്‍പ് ട്രംപിനെ മസ്‌ക് വിളിച്ചതായി വൈറ്റ് ഹൗസ്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തുന്നതിനു മുന്‍പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡോണള്‍ഡ് ട്രംപിനെ ഇലോണ്‍ മസ്‌ക് ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച ഇലോണ്‍ മസ്‌കിന്റെ നടപടിയെ ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കരാറുകള്‍ പുനഃപരിശോധിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ തന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ടെന്നു അത് വല്ലാതെ അതിരുവിട്ടെന്നുമായിരുന്നു ഇലോണ്‍ മസ്‌ക് എക്സില്‍ കുറിച്ചിരുന്നു. അറപ്പും വെറുപ്പുമുണ്ടാക്കുന്നതാണ് ട്രംപിന്റെ നികുതി ബില്ലെന്നും ഇത് പാസാക്കിയവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നുമുള്ള മസ്‌കിന്റെ പ്രസ്താവനയാണ് വാക്‌പോരിന് തിരികൊളുത്തിയത്. രാഷ്ട്രീയ സംഭാവനകള്‍ ഇനി നല്‍കില്ലെന്നും താനില്ലായിരുന്നുവെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോറ്റേനെയെന്നും മസ്‌ക് പറഞ്ഞിരുന്നു.

മസ്‌ക് പറഞ്ഞതിനു ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് എന്‍ബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തിരിച്ചടിക്കുകയും ചെയ്തു. മസ്‌കിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മസ്‌കിന്റെ മാനസിക നില ശരിയല്ലെന്നും പറഞ്ഞ ട്രംപ്, മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കരാറുകള്‍ പുനഃപരിശോധിക്കുമെന്നും മുന്നറിയിപ്പു നല്‍കി. പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ഇലോണ്‍ മസ്‌ക് തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ചത്.

You might also like

യുഎസ് ഓഹരി വിപണിയിൽ വൻ കുതിപ്പ്: ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രതീക്ഷയിൽ എണ്ണവില ഇടിഞ്ഞു

2026 കാനഡ സെൻസസ്

നാല് പുതിയ സംസ്ഥാന സർക്കാരുകൾക്കും പഴയ പ്രതിസന്ധി തന്നെ: വർദ്ധിച്ചു വരുന്ന കടബാധ്യത

ഇന്ത്യയുൾപ്പെടെയുള്ള മൂന്ന് വൻശക്തികളുമായി കാനഡ ഉടൻ വ്യാപാര കരാറിലേക്ക്; ലക്ഷ്യം ആഗോള വിപണി

ഓസ്കാർ പ്രതിമ വിമാനത്താവളത്തിൽ വെച്ച് കാണാതായി: അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻസ്

സിനിമ പ്രേമികൾക്ക്ആ വേശം; ഈ ആഴ്ച ഒടിടിയിലും തിയേറ്ററിലും എത്തുന്ന പ്രധാന ചിത്രങ്ങൾ

Top Picks for You
Top Picks for You