newsroom@amcainnews.com

വന്‍കൂവര്‍ എയര്‍പോര്‍ട്ടില്‍ വെസ്റ്റ്ജെറ്റ് വിമാന എഞ്ചിനില്‍ തീപിടിച്ചു

അമേരിക്കയില്‍ നിന്നും വന്‍കൂവര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വെസ്റ്റ്ജെറ്റ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് വിമാനം ഗേറ്റിലെത്തിയപ്പോഴാണ് തീപിടുത്തമുണ്ടായതെന്നും അന്വേഷണം ആരംഭിച്ചതായും കാനഡ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.

ഫ്‌ലോറിഡയിലെ ടാമ്പയില്‍ നിന്നും എത്തിയ വിമാനം ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം ചെറിയ ടെയില്‍പൈപ്പില്‍ തീപിടിക്കുകയായിരുന്നുവെന്ന് വെസ്റ്റ്ജെറ്റ് വക്താവ് അറിയിച്ചു. സംഭവസമയത്ത് ഏകദേശം 50 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇവരെ ഇവാക്വേഷന്‍ സ്ലൈഡുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി പുറത്തെത്തിച്ചു. അതേസമയം സംഭവം മറ്റ് വിമാനങ്ങളുടെ സര്‍വീസിനെയോ വിമാനത്താവള പ്രവര്‍ത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

You might also like

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നു: റിപ്പോർട്ട്

റിംഗ് ഓഫ് ഫയർ: ബ്രിട്ടീഷ് കൊളംബിയയിൽ ഭൂചലന മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞർ

വിവാഹത്തിനായി ബുക്ക് ചെയ്തത് 17 കോടിയുടെ കൊട്ടാരം; മലയിടുക്കിലെ കൊലപാതക ചതിയിൽ പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

മുല്ലപ്പെരിയാർ സമിതിയിലെ കേരളത്തിന്റെ പ്രാതിനിധ്യം: പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്രത്തിന്റെ വഴങ്ങൽ

Top Picks for You
Top Picks for You